SignIn
Kerala Kaumudi Online
Friday, 17 July 2026 8.16 AM IST

ഇനി പാവയ്‌ക്ക കയ്‌ക്കില്ല; പാകം ചെയ്യുമ്പോൾ ഇവ കൂടി ചേർത്താൽ മതി

bitter-melon

നിരവധി പോഷകഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്‌ക്ക. പ്രമേഹം നിയന്ത്രിക്കാനും രക്തം ശുദ്ധീകരിക്കാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. വിറ്റാമിൻ സി,​ അയൺ,​ പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമായ പാവയ്ക്ക കരളിലെ വിഷാംശം ഇല്ലാതാക്കാനും ചർമ്മരോഗങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.

പക്ഷേ അതിന്റെ കയ്‌പ്പ് പലർക്കും ഇഷ്ടമല്ല. കയ്പ്പ് കാരണം ഇത്രയും ഗുണങ്ങളുള്ള പാവയ്ക്ക കുട്ടികളെ കഴിപ്പിക്കുകയെന്നത് വളരെ പ്രയാസമാണ്. മുതിർന്നവരും കയ്പ്പ് കാരണം ഇതിനെ അവഗണിക്കുന്നു. എന്നാൽ പാവയ്ക്കയിലെ കയ്പ്പ് ഇല്ലാതാക്കാൻ നിരവധി പൊടിക്കെെകൾ ഉണ്ട്. പോഷകങ്ങളും രുചിയും നിലനിർത്തി വളരെ എളുപ്പത്തിൽ കയ്പ്പ് എങ്ങനെ മാറ്റമെന്ന് നോക്കിയാലോ?​

  • തെെരിന്റെ പുളി പാവയ്‌ക്കയുടെ കയ്പ്പ് കുറയ്ക്കാൻ സഹായിക്കും. അരിഞ്ഞുവച്ച പാവയ്ക്ക 15 അല്ലെങ്കിൽ 20 മിനിട്ട് തെെരിൽ ഇട്ടുവയ്ക്കുക. അതിനുശേഷം ചെറുതായി കഴുകി പാകം ചെയ്യാം. ഇത് കയ്പ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
  • മഞ്ഞൾപ്പൊടിയിലുള്ള ചില ഘടകങ്ങൾ പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാൻ സഹായിക്കും. അരിഞ്ഞ പാവയ്ക്കയിൽ മഞ്ഞൾപ്പൊടിയും അൽപം ഉപ്പും ചേർത്ത് യോജിപ്പിച്ച് 10 അല്ലെങ്കിൽ 15 മിനിട്ട് വയ്ക്കുക. അതിനുശേഷം ചെറുതായി പിഴിഞ്ഞെടുത്ത് പാകം ചെയ്യാം.
  • പുളി ഉപയോഗിച്ചും പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാം. പാവയ്ക്ക പാകം ചെയ്യുമ്പോൾ അതിൽ അൽപം പുളിവെള്ളം ചേർത്താൽ മാത്രം മതി. കയ്പ്പ് കുറയുകയും കറിയുടെ രുചി കൂടുകയും ചെയ്യും.
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BITTER GOURD, BITTERNESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY