കേരളത്തിൽ 52 ദിവസത്തെ ട്രോളിംഗ് എത്തുന്നു; മീൻ വാങ്ങി ദിവസങ്ങളോളം ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നവർ ഇക്കാര്യമറിയണം
1 min
Last Updated: 02 June, 2026 | 1:25 PM IST
കേരളത്തിൽ ട്രോളിംഗ് നിരോധനം എത്തുകയാണ്. കേരളതീരത്ത് ജൂൺ ഒൻപത് മുതൽ ജൂലായ് 31 വരെ 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധമുള്ളത്. സാധാരണയായി ഈ സമയത്ത് മീനും ഇറച്ചിയുമൊക്കെ കുറച്ചധികം വാങ്ങി മിക്കവരും ഫ്രിഡ്‌ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ മീൻ ഇത്തരത്തിൽ ഫ്രിഡ്‌ജിൽ സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. എല്ലാ മീനുകളും ഒരുപോലെയല്ല സൂക്ഷിക്കേണ്ടത്. ഓരോ മീൻ സൂക്ഷിക്കുന്നതിനും വ്യത്യസ്തമായ രീതികളുണ്ട്.
ചാള, മത്തി, തിലോപ്പിയ തുടങ്ങിയ മീനുകൾ ആറുമുതൽ എട്ടുമാസം വരെ ഫ്രീസറിൽ സൂക്ഷിക്കാം.
സാൽമൺ, അയല, ട്രൗട്ട് തുടങ്ങിയ കൊഴുപ്പ് കൂടിയ മീനുകൾ ആണെങ്കിൽ രണ്ട് മുതൽ മൂന്ന് മാസം വരയെ ഫ്രീസറിൽ സൂക്ഷിക്കാൻ പാടുള്ളൂ.
ഏത് മീൻ ആണെങ്കിലും ഫ്രീസറിലെ താപനില -18 ഡിഗ്രി സെൽഷ്യസിന് താഴെയാണെന്ന് ഉറപ്പുവരുത്തണം.
മീൻ വാങ്ങിയാൽ അധികനേരം പുറത്തുവയ്ക്കാതെ കഴിവതും വേഗത്തിൽ ഫ്രീസറിലേയ്ക്ക് മാറ്റാൻ ശ്രദ്ധിക്കണം.
വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുകയാണെങ്കിൽ ഘടനയും രുചിയും വ്യത്യാസപ്പെടില്ല.
പ്ളാസ്റ്റിക്കിലോ അലുമിനിയം ഫോയിലിലോ പൊതിഞ്ഞുവേണം മീൻ ഫ്രീസറിൽ സൂക്ഷിക്കേണ്ടത്.
നല്ല മീൻ നോക്കി വാങ്ങാൻ ചില ടിപ്പുകൾ പരീക്ഷിക്കാം:
അമർത്തി നോക്കുക: ഫ്രഷ് മീൻ ആണെങ്കിൽ അമർത്തിയ ഭാഗം ഉടൻ തന്നെ പഴയ രൂപത്തിലേയ്ക്ക് തിരിച്ചുവരും. പഴകിയ മീൻ ആണെങ്കിൽ അമർത്തിയ ഭാഗത്ത് വിരലിന്റെ അടയാളം ഉണ്ടാവുകയോ മാംസം കുഴഞ്ഞുപോവുകയോ ചെയ്യും.
കണ്ണുകൾ: ഫ്രഷ് മീനിന്റെ കണ്ണുകൾ തിളക്കമുള്ളതും പുറത്തേയ്ക്ക് തള്ളിനിൽക്കുന്നതും സുതാര്യവും ആയിരിക്കും. പഴകിയ മീനിന്റെ കണ്ണുകൾ നിറം മങ്ങിയതും ഒട്ടിപ്പോയതുമായി കാണപ്പെടും.
ചെകിളപ്പൂക്കൾ: ഫ്രഷ് മീനിന്റെ ചെകിളപ്പൂക്കൾക്ക് നല്ല ചുവന്ന നിറമായിരിക്കും. പഴകിയതാണെങ്കിൽ ബ്രൗൺ, ഗ്രേ നിറമായിരിക്കും.
ബലം: മീൻ വാലിൽ പിടിച്ച് ഉയർത്തി നോക്കുക. ഫ്രഷ് ആണെങ്കിൽ നേരെ നിൽക്കും. പഴകിയത് വളഞ്ഞ രൂപത്തിലും.
മണം: ഫ്രഷ് മീനിന് കടലിന്റെ മണം ആയിരിക്കും ഉണ്ടാവുക. പഴകിയതിന് രൂക്ഷഗന്ധവും.
TAGS: FISH, FISH IN FRIDGE
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ