പൂരിയും നാലുമണി പലഹാരങ്ങളും മറ്റും ഉണ്ടാക്കുമ്പോൾ എണ്ണ പെട്ടെന്ന് കറുത്ത് പോകുന്നത് മിക്കവരും നേരിടുന്ന പ്രശ്നമാണ്. ഇങ്ങനെ വരുമ്പോൾ എണ്ണ അടിക്കടി മാറ്റേണ്ടിയും വരാറുണ്ട്. എണ്ണ പെട്ടെന്ന് കറുക്കുന്നത് തയ്യാറാക്കുന്ന ഭക്ഷണത്തെയും ബാധിക്കാറുണ്ട്. ഭക്ഷ്യവസ്തുക്കൾ എണ്ണയിൽ വറുത്തെടുക്കുമ്പോൾ മാവ്, കടലമാവ്, മസാലകൾ, പൊടികൾ തുടങ്ങിയവയുടെ ചെറുകണികകൾ എണ്ണയിൽ വീഴും. ഇതിൽ ചൂടേൽക്കുമ്പോഴാണ് എണ്ണ പെട്ടെന്ന് കറുക്കുന്നത്. ഇത് പുതിയതായി വറുത്തെടുക്കുന്നവയിൽ പറ്റിപ്പിടിക്കുകയും അതിന്റെ നിറവും രുചിയും മാറുന്നതിന് കാരണമാവുകയും ചെയ്യും.
ഭക്ഷണസാധനങ്ങൾ വറുക്കുന്നതിന് മുൻപ് ചൂട് എണ്ണയിൽ ഒരു ചെറിയ കഷ്ണം ഇഞ്ചിയിട്ടാൽ എണ്ണ കറുക്കില്ലെന്നും മറ്റ് ഭക്ഷണങ്ങളുടെ മണം ഇല്ലാതാകുമെന്നുമുള്ള ഒരു കിച്ചൺ ഹാക്ക് സോഷ്യൽ മിഡീയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിന് ശാസ്ത്രീയമായോ പ്രായോഗികമായോ തെളിവില്ല. എണ്ണയിൽ വീഴുന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഇഞ്ചിക്ക് കഴിയില്ല. ചൂടുള്ള എണ്ണയിൽ ഇഞ്ചിക്കഷ്ണം ഇടുന്നതിന് മുൻപ് അത് നന്നായി കഴുകി വെള്ളത്തിന്റെ അംശം പൂർണമായും തുടച്ച് മാറ്റണം. വെള്ളത്തിന്റെ അംശമുണ്ടെങ്കിൽ എണ്ണ തെറിച്ച് പൊള്ളലേൽക്കാൻ സാദ്ധ്യതയുണ്ട്.
ചീനച്ചട്ടിയിൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടുമ്പോൾ ഒരു അരിപ്പ ഉപയോഗിച്ച് അവ ഇടയ്ക്കിടെ കോരി മാറ്റുന്നതാണ് എണ്ണ തെളിഞ്ഞുനിൽക്കാൻ ഏറ്റവും പ്രായോഗികമായ വഴി. വറുക്കാൻ കൃത്യമായ ചൂട് നിലനിർത്തേണ്ടതും പ്രധാനമാണ്. എണ്ണ അമിതമായി ചൂടായാൽ ഭക്ഷണാവശിഷ്ടങ്ങൾ വേഗത്തിൽ കരിഞ്ഞുപോകും.
Cooking oil often darkens rapidly due to food particles during frying. A social media hack suggests adding ginger to prevent this, but it lacks scientific evidence and can be dangerous if the ginger is wet. Practical solutions involve frequently straining debris from the oil with a sieve and maintaining optimal frying temperatures to avoid burning particles.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |