SignIn
Kerala Kaumudi Online
Saturday, 05 September 2026 3.41 PM IST

അരി അരച്ച് പുളിപ്പിക്കില്ല; വെള്ളരി ചേർത്ത കർണാടക സ്റ്റൈൽ സൗത്തേക്കായ്  ഇഡ്ഡലി ഉണ്ടാക്കിയാലോ

cucumber-iddli
പ്രതീകാത്മക ചിത്രം

മലയാളികളുടെ മാത്രമല്ല, ദക്ഷിണേന്ത്യക്കാരുടെയും പ്രിയപ്പെട്ട ഭക്ഷണമാണ് ഇഡ്ഡലി. മലയാളികൾ അരിയും ഉഴുന്നും ഉലുവയുമൊക്കെ അരച്ച് ഇഡ്ഡലിക്കുള്ള മാവ് തയ്യാറാക്കുമ്പോൾ കർണാടകയിൽ വളരെ പ്രചാരമുള്ള പോഷകഗുണമുള്ള ഒരു ഇഡ്ഡലിയുണ്ട്. സൗത്തേക്കായ് ഇഡ്ഡലിയെന്നാണ് ഇതിന്റെ പേര്. വെള്ളരിക്ക ചേർത്താണ് ഇത് പ്രധാനമായും തയ്യാറാക്കുന്നത്. അരി അരയ്ക്കാതെയും മാവ് പുളിപ്പിക്കാതെയുമാണ് ഈ ഇഡ്ഡലി തയ്യാറാക്കുന്നത്.

ആവശ്യമായ ചേരുവകൾ എന്തൊക്കെ?

  • വെള്ളരിക്ക - രണ്ടെണ്ണം ചിരകിയത്
  • റവ - മൂന്ന് കപ്പ്
  • തേങ്ങ ചിരകിയത് - മുക്കാൽ കപ്പ്
  • ഇഞ്ചി - ഒരു കഷ്ണം
  • പച്ചമുളക് - മൂന്ന് എണ്ണം
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - ആവശ്യത്തിന്
  • മല്ലിയില - ആവശ്യത്തിന്

തയ്യാറാക്കുന്നതെങ്ങനെ?

  • ആദ്യം വെള്ളരിക്ക, റവ, അര ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ച് അഞ്ച് മിനിറ്റ് മാറ്റി വയ്ക്കുക.
  • തേങ്ങയും മുളകും മിക്‌സി ജാറിലെടുത്ത് നന്നായി അരച്ചെടുക്കുക.
  • ഇനി നേരത്തെ തയ്യാറാക്കിയ വെള്ളരിക്ക - റവ മിക്സിൽ രണ്ട് ടീസ്പൂൺ വെള്ളം, ഉപ്പ്, അരിഞ്ഞ മല്ലിയില എന്നിവ ചേർത്തിളക്കുക.
  • ഇനി ഇത് ഇഡ്ഡലി അച്ചുകളിലേക്ക് (എണ്ണ അല്ലെങ്കിൽ നെയ്യ് പുരട്ടിയശേഷം) ഒഴിക്കുക.
  • 10 മിനിറ്റ് ആവിയിൽ വേവിച്ച ശേഷം ഇഷ്ടമുള്ള കറിയോ ചട്‌ണിക്കൊപ്പമോ ചൂടോടെ വിളമ്പാം.

English Summary

This article introduces "Southekay Idli," a popular and nutritious idli from Karnataka. Distinct from traditional South Indian idlis, it's prepared using grated cucumber and semolina, bypassing the typical rice grinding and fermentation process. The piece provides a detailed recipe, outlining ingredients like coconut, ginger, and green chilies, and preparation steps for this unique steamed dish.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDDLI RECIPE, CUCUMBER IDDLI, CUCUMBER IDDLI RECIPE, RECIPES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY