തായ്ലാൻഡ് എന്ന് പറയുമ്പോൾ പലർക്കും ആദ്യം ഓർമവരുന്നത് നിശാപാർട്ടികളും ബീച്ചുകളുമാണ്. എന്നാൽ അധികം സഞ്ചാരികൾ അറിയാത്ത മറ്റൊരു വശം കൂടി ആ രാജ്യത്തിന് ഉണ്ട്. ഗുഹകളും കാടുകളും എല്ലാമാണ് അതിൽ ഉൾപ്പെടുന്നത്. അതിൽ തന്നെ തായ്‌ലൻഡിൽ ഏറെ സവിശേഷതകൾ നിറഞ്ഞ ഒരു ഗുഹയാണ് നാക ഗുഹ.
തായ്‌ലൻഡിന്റെ വടക്കുകിഴക്കായുള്ള ബ്യൂയെങ് കാൻ പ്രവിശ്യയിലെ ഫു ലങ്ക നാഷണൽ പാർക്കിലാണ് ഈ മനോഹരമായ ഗുഹയുള്ളത്. ഒരു വലിയ പാമ്പിന്റെ ചെതുമ്പൽ പോലെ കാണപ്പെടുന്ന പാറകളാണ് ഇവിടുത്തെ പ്രത്യേകത. പാമ്പിന്റെ തലയോട് സാമ്യമുള്ള ഒരു കല്ലും ഇവിടെയുണ്ട്. സർപ്പദൈവത്തിൽ വിശ്വസിക്കുന്ന തദ്ദേശീയർക്ക് അസാധാരണമായ ഈ മല ഐതിഹ്യങ്ങളുടെ ഉറവിടമാണ്. ശപിക്കപ്പെട്ട നാഗദേവൻ ശിലയായി മാറി ഇവിടെ കുടിയിരിക്കുന്നുവെന്നാണ് വിശ്വാസം.
ഐതിഹ്യം അനുസരിച്ച് നാഗദേവൻ ഒരു ദിവസം ഉയിർത്തെഴുന്നേൽക്കുമത്രെ. തായ് ഭാഷയിൽ നാഗത്തിന് 'നാക' എന്നാണ് പറയുന്നത്. നാഗദേവന്റെ ഇരിപ്പിടമെന്ന് വിശ്വസിക്കുന്ന ഈ സ്ഥലമറിയപ്പെടുന്നത് നാക ഗുഹ എന്നാണ്. ദീർഘകാലം വെയിലും തണുപ്പും മാറിമാറി വരുന്ന കാലാവസ്ഥയും ശിലകളിലുണ്ടായ ഭൗതിക മാറ്റങ്ങളും വെള്ളത്തിന്റെ ഒഴുക്കും മൂലമാണ് പാറയ്ക്ക് ഈ പ്രത്യേക രൂപം ലഭിച്ചതെന്നാണ് വിദഗ്ധർ പറയുന്നത്. ഗുഹയിലേക്ക് എത്തുന്നതിന് കുന്നിൻ മുകളിലൂടെ ഏകദേശം ഒരു മണിക്കൂറോളം നടക്കണം.
Naka Cave in Thailand is known for its unusual rock formations that resemble the scales and body of a giant snake. Local legends associate the cave with a Naga deity that is believed to have turned into stone.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |