SignIn
Kerala Kaumudi Online
Monday, 05 October 2026 1.28 PM IST

28 കിലോമീറ്റർ മൈലേജ്, വില 5.29 ലക്ഷം രൂപ മുതൽ: പുതിയ കോംപാക്ട് സെഡാനുമായി ടാറ്റ

tata
പ്രതീകാത്മക ചിത്രം

കൊച്ചി: സ്വകാര്യ കാർ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ടാറ്റ കാഴ്‌സ് പുതിയ കോംപാക്ട് സെഡാനായ ടാറ്റ ഏരീസ് അവതരിപ്പിച്ചു. ദൈനംദിന ഉപയോഗത്തിനും ദീർഘദൂര യാത്രകൾക്കും അനുയോജ്യമായ സൗകര്യങ്ങളോടെയാണ് പുതിയ മോഡൽ എത്തുന്നത്. ഫ്ലീറ്റ് വിഭാഗത്തിലേക്ക് ഏരീസ് എത്തില്ലെന്നും ഫ്ലീറ്റ് ഉപഭോക്താക്കൾക്കായി എക്‌സ്‌പ്രസ്-ടി ശ്രേണി തുടരുമെന്നും കമ്പനി അറിയിച്ചു. ടാറ്റ കാർസ് ഷോറൂമുകളിൽ ബുക്കിംഗ് ആരംഭിച്ചു.

1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എൻജിനിൽ അഞ്ച് സ്പീഡ് മാനുവൽ, എ.എം.ടി. ഓപ്ഷനുകൾ. ട്വിൻ-സിലിണ്ടർ ഐ-സി.എൻ.ജി. പതിപ്പിലും മാനുവൽ, എ.എം.ടി. ഓപ്ഷനുകളുണ്ട്. വീതിയേറിയ റോഡ് സാന്നിദ്ധ്യം, സിഗ്നേച്ചർ എൽ.ഇ.ഡി. ഹെഡ്‌ലാമ്പുകളും ഡി.ആർ.എല്ലും, ഡയമണ്ട്-കട്ട് അലോയ് വീലുകൾ, ഇൻഫിനിറ്റി കണക്റ്റഡ് എൽ.ഇ.ഡി. ടെയിൽ ലാമ്പുകൾ എന്നിവയാണ് പുറംരൂപത്തിലെ പ്രധാന സവിശേഷതകൾ. അകത്ത് എയ്റോലക്സ് വെന്റിലേറ്റഡ് ലെതറെറ്റ് സീറ്റുകൾ, 26.03 സെന്റിമീറ്റർ എച്ച്.ഡി. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, 12.7 സെന്റിമീറ്റർ ഡിജിറ്റൽ ക്ലസ്റ്റർ, വയർലെസ് ചാർജിംഗ്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, 35ലേറെ കണക്റ്റഡ് ഫീച്ചറുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പിൻ എ.സി. വെന്റുകൾ, 65 വാട്ട് ടൈപ്പ്-സി ഫാസ്റ്റ് ചാർജിംഗ്, 419 ലിറ്റർ ബൂട്ട് എന്നിവ ലഭിക്കും.

സുരക്ഷയ്ക്കായി അൾട്രാ ഹൈ സ്ട്രെംഗ്ത് സ്റ്റീൽ നിർമ്മാണമാണ്. ആറ് എയർ ബാഗുകൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, എ.ബി.എസ്. വിത്ത് ഇ.ബി.ഡി., ഹിൽ ഹോൾഡ് കൺട്രോൾ, ഐ.എസ്.ഒഫിക്സ് ആങ്കറുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

ബ്ലൈൻഡ് വ്യൂ മോണിറ്റർ, മൾട്ടിവ്യൂ ഡിജിറ്റൽ വീഡിയോ റെക്കോർഡർ, 360 ഡിഗ്രി എസ്.വി.എസ്. എച്ച്.ഡി. ക്യാമറ എന്നിവയും ലഭിക്കും. 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എൻജിനൊപ്പം അഞ്ച് സ്പീഡ് മാനുവൽ, എ.എം.ടി. ഓപ്ഷനുകളുണ്ട്. ട്വിൻ-സിലിണ്ടർ ഐ-സി.എൻ.ജി. സാങ്കേതികവിദ്യയുള്ള സി.എൻ.ജി. പതിപ്പിലും മാനുവൽ, എ.എം.ടി. ഓപ്ഷനുകൾ ലഭ്യമാണ്. ടാറ്റ കാഴ്‌സ് ഡീലർഷിപ്പുകളിൽ ഏറിസ് ലഭ്യമാണ്. ബുക്കിംഗ് ആരംഭിച്ചു.

സുരക്ഷ

അൾട്രാ ഹൈ സ്ട്രെംഗ്ത് സ്റ്റീൽ നിർമാണം, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, എ.ബി.എസ്. വിത്ത് ഇ.ബി.ഡി., ഹിൽ ഹോൾഡ് കൺട്രോൾ, ഐ.എസ്.ഒഫിക്സ് ആങ്കറുകൾ എന്നിവ സുരക്ഷാ സംവിധാനങ്ങളാണ്. ബ്ലൈൻഡ് വ്യൂ മോണിറ്റർ, മൾട്ടിവ്യൂ ഡിജിറ്റൽ വീഡിയോ റെക്കോർഡർ, 360 ഡിഗ്രി എസ്.വി.എസ്. എച്ച്.ഡി. ക്യാമറ എന്നിവയും ലഭിക്കും. ടാറ്റ ഏരിസ് കോംപാക്റ്റ് സെഡാന്റെ ഔദ്യോഗിക ARAI-സാക്ഷ്യപ്പെടുത്തിയ മൈലേജ്, പെട്രോൾ വകഭേദങ്ങൾക്ക് ലിറ്ററിന് 19.2 കിലോമീറ്ററും CNG വകഭേദങ്ങൾക്ക് കിലോഗ്രാമിന് 26.49 മുതൽ 28.06 കിലോമീറ്റർ വരെയുമാണ്.

വില

പെട്രോൾ മോഡൽ പ്രാരംഭ വില 5.29 ലക്ഷം രൂപ മുതൽ

ഐ-സി.എൻ.ജി മോഡൽ 6.29 ലക്ഷം രൂപ മുതൽ


പ്രധാന ആകർഷണങ്ങൾ

1. സിഗ്നേച്ചർ എൽ.ഇ.ഡി. ഹെഡ്‌ലാമ്പുകളും ഡി.ആർ.എല്ലും

2. ഡയമണ്ട്-കട്ട് അലോയ് വീലുകൾ

3. 26.03 സെന്റിമീറ്റർ എച്ച്.ഡി. ടച്ച്‌സ്‌ക്രീൻ

4. 12.7 സെന്റിമീറ്റർ ഡിജിറ്റൽ ക്ലസ്റ്റർ

5. വയർലെസ് ചാർജിംഗ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ

6. 35ലേറെ കണക്റ്റഡ് ഫീച്ചറുകൾ

7. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പിൻ എ.സി. വെന്റുകൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TATA COMPACT SEDAN, 28 KM MILEAGE CAR, NEW TATA SEDAN, TATA CARS INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE