കുട്ടികൾക്ക് ഏറെ ഇഷ്‌ടപ്പെട്ട കാർട്ടൂർ പരമ്പരയാണ് 'ഡോറയുടെ പ്രയാണം' അഥവാ 'ഡോറ ദി എക്‌സ്‌പ്ലോറർ'. ഡോറ എന്ന പെൺകുട്ടിയും അവളുടെ ഉറ്റചങ്ങാതിയായ ബുജിയെന്ന കുരങ്ങനുമാണ് കാർട്ടൂണിലെ പ്രധാന കഥാപാത്രങ്ങൾ. ഇരുവരുടെയും യാത്രകളും അതിനിടെയിലുണ്ടാകുന്ന തമാശകളും, പ്രതിസന്ധികളുമൊക്കെയാണ് കാർട്ടൂണിന്റെ പ്രമേയം. ഇപ്പോഴിതാ ആ കാർട്ടൂണിനെ അനുസ്‌മരിപ്പിക്കും വിധത്തിലുള്ളൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒരു കൊച്ചുപെൺകുട്ടിയെയും അവൾക്കരികിലിരിക്കുന്ന ഒരു കുരങ്ങനെയുമാണ് വീഡിയോയിൽ കാണാനാകുന്നത്. വളരെ കൗതുകത്തോടെ തനിക്കരികിലിരിക്കുന്ന കുരങ്ങനെ നോക്കിയിരിക്കുകയാണ് കുട്ടി. ഇടയ്‌ക്ക് കുരങ്ങന്റെ വാലിൽ തൊട്ടുനോക്കുന്നുമുണ്ട്. എന്നാൽ, അതിഷ്‌ടപ്പെട്ടില്ലെന്ന മട്ടിൽ അവളുടെ കൈ തട്ടിമാറ്റുകയാണ് കുരങ്ങൻ. ഇതുകണ്ടിട്ട് ഡോറയും ബുജിയും തമ്മിൽ പിണക്കത്തിലാണോയെന്ന് ചോദിക്കുകയാണ് സോഷ്യൽ മീഡിയ.
ഡോറയുടെ രൂപവുമായി പെൺകുട്ടിക്കുള്ള സാമ്യമാണ് പലരും കാർട്ടൂണിനെപ്പറ്റി ഓർമ്മിക്കാൻ കാരണമായത്. ഇരുവരുടെയും ഹെയർ സ്റ്റൈൽ കാണാൻ ഒരപോലെയാണെന്നതാണ് എടുത്തുപറയേണ്ട കാര്യം. 'ഡോറയുടെ പ്രയാണം' എന്ന കാർട്ടൂണിലെ മ്യൂസിക് പശ്ചാത്തലത്തിൽ കേൾപ്പിച്ചുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
പതിവുപോലെ രസകരമായ കമന്റുകളുമായി നിരവധിപേരാണ് രംഗത്തെത്തിയത്. 'ചുമാതാണോ ടിവി ഇട്ടുനോക്കിയപ്പോൾ കാണാഞ്ഞത്, രണ്ടുപേരും ഇവിടിരിക്കുവാണോ?' എന്നാണ് ഒരാൾ കുറിച്ചത്. എന്നാൽ, ചിലരാകട്ടെ, വീഡിയോയെ വിമർശിക്കുന്നുമുണ്ട്. വന്യമൃഗങ്ങൾക്കരികിലേക്ക് കുട്ടികളെ ഇത്തരത്തിൽ ഇരുത്തരുതെന്ന് അവ ഉപദ്രവിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നും ചിലർ മുന്നറിയിപ്പ് നൽകുന്നു.
A little girl and a monkey have gone viral for their adorable interaction, reminding social media users of Dora and Boots from Dora the Explorer.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |