SignIn
Kerala Kaumudi Online
Saturday, 18 July 2026 11.50 PM IST

പച്ചക്കായ വീട്ടിലുണ്ടോ? ഊണിന് നല്ല കിടിലൻ കറി റെഡിയാക്കാം

kaaya

വറുക്കാൻ മാത്രമല്ല തോരനും മെഴുക്കുപെരട്ടിക്കുമൊക്കെ വളരെ നല്ലതാണ് പച്ചക്കായ. കായ ഉപയോഗിച്ച് തോരൻ തയ്യാറാക്കിയാലോ?​ വളരെ സിംപിളായി കായ ഉപയോഗിച്ച് എങ്ങനെ തോരൻ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

  1. പച്ച കായ
  2. വെള്ളം
  3. ഉപ്പ്
  4. മഞ്ഞൾപ്പൊടി
  5. തേങ്ങ
  6. വെളുത്തുള്ളി
  7. ചതച്ച മുളക്
  8. വെളിച്ചെണ്ണ
  9. കടുക്
  10. കറിവേപ്പില

തയ്യാറാക്കുന്ന വിധം

ആദ്യം ചെറുതായി അരിഞ്ഞ പച്ചക്കായ ഒരു മൺച്ചട്ടിയിലേക്ക് ഇടുക. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും വെള്ളവും ചേർത്ത് അടച്ച് വേവിക്കണം. കായ കഴിക്കാൻ പാകമാകുമ്പോൾ അതിലേക്ക് ചിരകിയ തേങ്ങ കൂടിച്ചേർത്ത് യോജിപ്പിക്കുക. ശേഷം അടുപ്പിൽ നിന്ന് ഇറക്കിവയ്ക്കാം. ഇനി മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കുറച്ച് കടുക്, ചതച്ച വെളുത്തുള്ളി, കറിവേപ്പില ചതച്ച മുളക് എന്നിവ യോജിപ്പിച്ചശേഷം ഇത് നേരത്തെ തയ്യാറാക്കിവച്ച വേവിച്ച കായയിലേക്ക് ഇടണം. ശേഷം ഇവയെല്ലാം നല്ലപോലെ യോജിപ്പിക്കാം. പച്ചക്കായ തോരൻ റെഡി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOOD, RECIPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY