രസം ഇഷ്ടമല്ലാത്തവർ വളരെ കുറവാണ്. ചോറിനൊപ്പം നല്ല പുളിയും എരിവുമുള്ള രസം ഒഴിച്ച് കഴിക്കുന്നത് ഇരട്ടി സ്വാദ് നൽകുന്നു. സ്വാദ് മാത്രമല്ല ആരോഗ്യഗുണങ്ങളും രസത്തിനുണ്ട്. ദഹനത്തിന് രസം നല്ലതാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ ശരിയായ രീതിയിൽ രസം വച്ചാൽ മാത്രമേ ഇതിന്റെ ഗുണവും സ്വാദും ഒരുപോലെ ലഭിക്കുകയുള്ളൂ. എങ്ങനെ ശരിയായ രീതിയിൽ രസം വയ്ക്കാമെന്ന് നോക്കാം.
ആദ്യം കുരുമുളക്, ജീരകം, 2-3 വെളുത്തുള്ളി അല്ലി, രണ്ട് ഉണങ്ങിയ ചുവന്ന മുളക് എന്നിവ മിക്സിയിലോ കല്ലില്ലോ ഇട്ട് തരിതരിപ്പായി പൊടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് കറിവേപ്പില, ഒരു ഉണക്ക ചുവന്ന മുളക്, തൊലിയോടുകൂടിയോ അല്ലാതെയോ ചതച്ചുവച്ച 8-10 വെളുത്തുള്ളി എന്നിവ ചേർക്കുക. വെളുത്തുള്ളി ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.
ഇതിലേക്ക് അരിഞ്ഞ വച്ച ചെറിയ തക്കാളി ചേർക്കുക. ഒപ്പം മഞ്ഞൾപ്പൊടിയും കായവും ചേർത്ത് തക്കാളി നന്നായി വഴറ്റുക. ഇനി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന രസം മസാലപ്പൊടി ചേർത്ത് കുറഞ്ഞ തീയിൽ രണ്ട് മിനിറ്റ് വഴറ്റണം. അതിനുശേഷം പിഴിഞ്ഞുവച്ച പുളിവെള്ളവും 1.5 മുതൽ രണ്ട് കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർക്കാം. ഇടത്തരം തീയിൽ രസം അഞ്ച് മുതൽ ആറ് മിനിറ്റ് വരെ തിളപ്പിക്കുക. നന്നായി തിളച്ചശേഷം ഓഫ് ചെയ്ത് അരിഞ്ഞ മല്ലിയില ചേർത്ത് അടച്ചുവയ്ക്കുക. ചൂടോടെ കുടിക്കാം.
Garlic rasam is a flavourful South Indian dish known for its tangy, spicy taste and aromatic ingredients. This easy recipe uses garlic, black pepper, cumin, dried red chillies, tomato, tamarind, turmeric and curry leaves.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |