SignIn
Kerala Kaumudi Online
Saturday, 16 May 2026 4.07 AM IST

മഞ്ഞ നിറത്തിൽ വീഴരുതേ...വ്യാ‌ജനാണ് ! കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങളെ തിരിച്ചറിയാനുള്ള വഴികൾ

mango

മേയ് മാസമായതോടെ സംസ്ഥാനത്തെ വഴിയോരങ്ങളിലും മാർക്കറ്റുകളിലും മാമ്പഴങ്ങളുടെ മേളമാണ്. പ്രായഭേതമന്യേ എല്ലാവ‌ർക്കും ഇഷ്ടമായതിനാൽ വിപണിയിൽ മാമ്പഴത്തിന് ഡിമാന്റും ഏറെയാണ്. അതിനാൽ കൂടുതൽ ലാഭം നേടാൻ ചില വ്യാപാരികൾ ഇപ്പോഴും അപകടകരമായ വഴികൾ തേടുന്നുണ്ട്. അതിൽ പ്രധാനമാണ് കാൽസ്യം കാർബൈഡ് ഉപയോഗിച്ച് കൃത്രിമമായി മാങ്ങ പഴുപ്പിക്കൽ.

ഇത് മാങ്ങയുടെ രുചിയും പോഷകഗുണവും നഷ്ടപ്പെടുത്തുന്നതോടൊപ്പം ആരോഗ്യത്തിന് ഗുരുതര വെല്ലുവിളുകളും ഉയർത്തുന്നു. ഈ കാരണങ്ങൾകൊണ്ട് ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ പ്രകാരം പഴങ്ങൾ പഴുപ്പിക്കുന്നതിന് കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. എന്നിരുന്നാലും ഇപ്പോഴും വിപണിയിൽ ഇത്തരത്തിൽ പഴുപ്പിച്ച മാമ്പഴം ലഭ്യമാണ്. അതിനാൽ സ്വാഭാവികമായി പഴുത്ത മാങ്ങയും കൃത്രിമമായി പഴുപ്പിച്ചതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്.

കൃത്രിമമായി പഴുപ്പിച്ച മാമ്പഴം എങ്ങനെ തിരിച്ചറിയാം

1. നിറം പരിശോധിക്കണം: പലരും മാങ്ങയുടെ നിറം കണ്ട് പഴുത്തതാണെന്ന് തെറ്റുധരിക്കപ്പെടാറുണ്ട്. എന്നാൽ ഇതാണ് വ്യാപാരികൾ കൂടുതലായി ഉപയോഗിക്കുന്ന തന്ത്രം. സ്വാഭാവികമായി പഴുത്ത മാങ്ങയിൽ പച്ച, മഞ്ഞ, ഓറഞ്ച് നിറങ്ങൾ ഒരുമിച്ച് കാണാം. പക്ഷേ മുഴുവൻ ഒരേ പോലെ തിളങ്ങുന്ന മഞ്ഞ നിറമാണെങ്കിൽ അത് കെമിക്കൽ ഉപയോഗിച്ച് പഴുപ്പിച്ചതാകാം.

2. മണം തന്നെയാണ് ഏറ്റവും വലിയ സൂചന: സ്വാഭാവികമായി പഴുത്ത മാങ്ങയ്ക്ക് മണം ഉണ്ടാകും. എന്നാൽ കാൽസ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങയ്ക്ക് മണം കുറവായിരിക്കും. ചിലപ്പോൾ ലോഹത്തിന്റെ പോലെയുള്ള ഗന്ധമോ യാതൊരു മണവുമില്ലാതെയോ കാണാം.

3. കൈകൊണ്ട് അമർത്തി നോക്കാം: മാങ്ങയുടെ തണ്ടിനടുത്ത് മെല്ലെ അമർത്തുമ്പോൾ സ്വാഭാവികമായി പഴുത്ത മാങ്ങ എല്ലാ ഭാഗങ്ങളിലും ഒരുപോലെ മൃദുവായിരിക്കും. കൃത്രിമമായി പഴുപ്പിച്ച മാങ്ങയിൽ പുറംഭാഗം മാത്രം മൃദുവായിരിക്കും. ഉള്ളിൽ കുരുവിനടുത്ത് കട്ടിയായിരിക്കാം.

4. മുറിച്ച് പരിശോധിക്കാം: സ്വാഭാവികമായി പഴുത്ത മാങ്ങയുടെ ഉള്ളിലെ നിറം കടുത്ത മഞ്ഞയോ കുങ്കുമനിറമോ ആയിരിക്കും. കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങയുടെ ഉള്ള് മങ്ങിയ നിറത്തിലായിരിക്കും. ചിലപ്പോൾ തൊലിയോട് ചേർന്ന് പച്ച നിറവും കാണാം. രുചി കുറവായിരിക്കും, മാംസം വെള്ളം കലർന്നതുപോലെയോ നാരുകൾ കൂടുതലായും കാണാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MANGO, FAKE MANGO, FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY