
ന്യൂഡൽഹി: ട്രെയിനിലെ ഭക്ഷണ ഗുണനിലവാരത്തിലും ശുചിത്വ മാനദണ്ഡങ്ങളിലും വീഴ്ച വരുത്തിയ ലൈസൻസികൾക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 5.13 കോടി പിഴ ചുമത്തിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വിവിധ പരാതികളിൽ 54 നോട്ടീസുകൾ നൽകി. ആറ് കരാറുകൾ റദ്ദാക്കി. നിയമലംഘനം നടത്തിയ ലൈസൻസികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു. പ്രതിവർഷം ശരാശരി 58 കോടി പേർക്ക് റെയിൽവേ ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്നും പരാതികളുടെ നിരക്ക് ശരാശരി 0.0008 ശതമാനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |