
തിരുവനന്തപുരം: ജയിലുകളിൽ തടവുകാർക്കുള്ള ഭക്ഷണത്തിൽ നിന്ന് മട്ടൺ (ആട്ടിറച്ചി) ഒഴിവാക്കിയേക്കും. വില കൂടുതലായതും റെഡ് മീറ്റായതിനാൽ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്നതും കണക്കിലെടുത്താണിത്. ഇതേക്കുറിച്ചുള്ള പഠനം ജയിൽ വകുപ്പ് ആരംഭിച്ചു. ആട്ടിറച്ചി കിലോയ്ക്ക് 1200രൂപയിലേറെയാണ് വില. 100 ഗ്രാം മട്ടനാണ് ഒരാൾക്ക് ഒരു ദിവസം നൽകുന്നത്.നിലവിലെ ഭക്ഷണം ജീവിതശൈലീ രോഗങ്ങൾ വ്യാപിപ്പിക്കുന്നെന്നും വകുപ്പ് വിലയിരുത്തുന്നു. നിലവിൽ തടവുകാർക്ക് ചിക്കനും മുട്ടയും കൊടുക്കുന്നില്ല. അത് കൊടുക്കുന്നത് പരിഗണനയിലുണ്ട്. ജയിലുകളുടെ പേര് കറക്‌ഷൻ ഹോം എന്നാക്കി മാറ്റുന്നതും പരിഗണനയിലാണ്.ജയിലിലെ നിരീക്ഷണത്തിന് എ.ഐ സംവിധാനം ഇന്ന് പൂജപ്പര ജയിലിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.ഇതിലൂടെ ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുറയുമെന്നും ജയിൽ വകുപ്പ് വിലയിരുത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |