ദുബായ്: യുഎഇയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും പ്രത്യേക മുന്നറിയിപ്പിമായി വിമാനത്താവള അധികൃതരും കസ്റ്റംസും. ലഗേജുകളിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത സാധനങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ദുബായ്, അബുദാബി, ഷാർജ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ കൊണ്ടുപോകാൻ പാടില്ലാത്ത വസ്‌തുക്കൾ എന്തൊക്കെയെന്ന് നോക്കാം.
അളവെടുക്കുന്ന ടേപ്പുകൾ, ക്രിക്കറ്റ് ബാറ്റ്, സ്‌കേറ്റിംഗ് ബോർഡ്, ചൂണ്ട, തോക്കിന് സമാനമായ കളിപ്പാട്ടങ്ങൾ, അമ്പും വില്ലും, ഡാർട്ടുകൾ, കസ്‌കസ് (പോപ്പി സീഡ്) - ഇവ ലഹരിമരുന്നുകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ ചേർത്ത രൂപത്തിലും ഇവ കൊണ്ടുപോകാൻ പാടില്ല. പന്നിയിറച്ചിയും അതുകൊണ്ടുണ്ടാക്കുന്ന ലാർഡ്, ജെലാറ്റിൻ, ബേക്കൺ തുടങ്ങിയവയും യുഎഇയിലേക്ക് കൊണ്ടുപോകാൻ പാടില്ല.
ഇത്തിഹാദ് ഉൾപ്പെടെയുള്ള ചില വിമാനക്കമ്പനികൾ ശക്തമായ മണമുള്ള പഴങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചക്ക, ദുരിയാൻ, പെഡലായ്, മറാംഗ് എന്നിവ കൊണ്ടുപോകാൻ പാടില്ല. മറ്റ് രാജ്യങ്ങളിൽ നിയമവിധേയമായ പല മരുന്നുകളും യുഎഇയിൽ നിയന്ത്രിത വസ്‌തുക്കളാണ്. ഡോക്‌ടറുടെ പ്രിസ്‌ക്രിപ്‌ഷൻ ഇല്ലാതെ ലഹരി/ സൈക്കോട്രോപിക് ഗണത്തിൽപ്പെടുന്ന മരുന്നുകൾ കൊണ്ടുപോകാൻ പാടില്ല. കഞ്ചാവ്, സിബിഡി ഓയിലുകൾ എന്നിവ രാജ്യത്ത് പൂർണമായും നിരോധിച്ചവയാണ്.
ഷാർജ, അബുദാബി വിമാനത്താവളങ്ങളിൽ ആറ് സെന്റിമീറ്ററിലധികം നീളമുള്ള കത്തികൾ, വാളുകൾ, ബോക്‌സ് കട്ടറുകൾ എന്നിവ അനുവദിക്കില്ല. സ്‌ഫോടകവസ്‌തുക്കൾ, ഫയർ എക്സ്റ്റിംഗ്വിഷറുകൾ, അമോണിയ ലായനികൾ എന്നിവയും നിരോധിച്ചിട്ടുണ്ട്. ലഹരിമരുന്നുകൾ, ചൂതാട്ട ഉപകരണങ്ങൾ, ആനക്കൊമ്പ്, റേഡിയോ ആക്‌ടീവ് വസ്‌തുക്കൾ, വ്യാജ കറൻസി, സാംസ്‌കാരിക മൂല്യങ്ങൾക്ക് വിരുദ്ധമായ പ്രസിദ്ധീകരണങ്ങൾ എന്നിവ യുഎഇയിലേക്ക് കൊണ്ടുപോകുന്നത് കുറ്റകരമാണ്.
UAE airport authorities and customs have issued a warning to travelers regarding items prohibited in luggage. The advisory lists numerous banned goods for those entering the UAE, including certain foods like pork products and strong-smelling fruits, specific medicines requiring prescriptions, poppy seeds, weapons, and materials against cultural values.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |