ഭക്ഷണത്തിന്റെ പോഷകഗുണങ്ങൾ നോക്കുന്നതുപോലെ പ്രധാനമാണ് അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുകയെന്നത്. പാക്കറ്റുകളിൽ നൽകിയിരിക്കുന്ന എക്‌സ്‌പയറി ഡേറ്റുകൾ ആഹാരത്തിന്റെ ഗുണനിലവാരത്തെയും സുരക്ഷിതത്വത്തെയുമാണ് സൂചിപ്പിക്കുന്നത്. എല്ലാ ഭക്ഷണ പദാർത്ഥങ്ങൾക്കും അത് സുരക്ഷിതമായി ഉപയോഗിക്കാൻ ഒരു നിശ്ചിത സമയമുണ്ട്. ആ സമയമാണ് പാക്കറ്റിൽ സൂചിപ്പിക്കാറുള്ള എക്‌സ്‌പയറി ഡേറ്റുകൾ. അതിനാൽ, എക്‌സ്‌പയറി ഡേറ്റ് കഴിഞ്ഞാൽ പലരും ഭക്ഷണങ്ങൾ കളയാറാണ് പതിവ്. എന്നാൽ, ഇനി അങ്ങനെ ചെയ്യരുതെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന ഭക്ഷണങ്ങൾ ഒഴികെയുള്ളവയിൽ എക്‌സ്‌പയറി ഡേറ്റ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് അവ എത്രത്തോളം ഫ്രഷ് ആണെന്നുള്ളതാണ്. അല്ലാതെ അവ കഴിക്കാൻ എത്രത്തോളം സുരക്ഷിതമാണ് എന്നുള്ളതല്ല. കാലിഫോർണിയയിലെ കാര്യമാണ് വിദഗ്ദ്ധർ പറഞ്ഞിരിക്കുന്നത്. ഓരോ നാട്ടിലും ഇതിൽ വ്യത്യാസമുണ്ടാകും. ഭക്ഷണത്തിന്റെ ഗുണനിലവാരവും സുരക്ഷയും രണ്ടാണ്. ഗുണനിലവാരം കുറഞ്ഞ ഭക്ഷണവും കഴിക്കാൻ സുരക്ഷിതമായിരിക്കും. എക്‌സ്‌പയറി ഡേറ്റ് കഴിയുമ്പോൾ അതിലെ പോഷകങ്ങളുടെ അളവ് കുറയും. എന്നിരുന്നാലും ഇവ കഴിക്കുന്നതുകൊണ്ട് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല.
അമേരിക്കയിൽ അൻപതിലധികം ഈത്തപ്പഴ ബ്രാൻഡുകളുണ്ട്. ഇതിൽ 80 ശതമാനവും ആളുകൾ എക്‌സ്‌പയറി ഡേറ്റ് നോക്കി കഴിക്കാതെ ഉപേക്ഷിക്കുകയാണ് എന്നാണ് ജോൺസ് ഹോപ്‌കിൻസ് ബ്ലൂംബെർഗ് സ്‌കൂൾ ഒഫ് പബ്ലിക് ഹെൽത്ത് 2029 പുറത്തിറക്കിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. എക്‌സ്‌പയറി ഡേറ്റുകൾ ഭക്ഷണത്തിന്റെ സുരക്ഷയെക്കുറിച്ചല്ല സൂചിപ്പിക്കുന്നതെന്നാണ് ഭക്ഷ്യ സുരക്ഷാ വിദഗ്ദ്ധനായ ഡൊണാൾഡ് ഷാഫ്‌നർ പറയുന്നത്. ഭക്ഷണത്തിന്റെ നിർമാതാവാണ് എക്‌സ്‌പയറി ഡേറ്റ് തീരുമാനിക്കുന്നത്. ഉൽപ്പന്നം അതിന്റെ ഉയർന്ന ഗുണനിലവാരത്തിൽ എത്രദിവസം സൂക്ഷിക്കാനാകുമോ അതാണ് നിർമാതാക്കൾ എക്‌സ്‌പയറി ഡേറ്റുകളായി വയ്‌ക്കുന്നതെന്ന് സാൻ ഫ്രാൻസിസ്കോ ബേ ഏരിയ ഭക്ഷ്യ ശാസ്ത്രജ്ഞയായ റേച്ചൽ സെംസർ പറഞ്ഞു.
എയർ ടൈറ്റ് ടിന്നുകളിലടച്ച ഭക്ഷണങ്ങൾ ലേബലിൽ കാണുന്ന എക്‌സ്‌പയറി ഡേറ്റ് കഴിഞ്ഞും വർഷങ്ങളോളം സൂക്ഷിക്കാനാകും. പക്ഷേ, അവയിൽ പറഞ്ഞിട്ടുള്ള അതേ താപനിലയിൽ വേണം ഭക്ഷണം സൂക്ഷിക്കാൻ. കുക്കീസ്, ധാന്യങ്ങൾ തുടങ്ങിയവയും ദീർഘകാലം സൂക്ഷിക്കാം. കാരണം ഈർപ്പം ഉള്ളിൽ കടക്കാത്തതിനാൽ ഇവയിൽ ബാക്‌ടീരിയകൾ വളരില്ല. എന്നിരുന്നാലും ഇത്തരം ഭക്ഷണങ്ങളുടെ പാക്കറ്റുകൾ പൊട്ടിക്കുമ്പോൾ തന്നെ മണംകൊണ്ട് അവ ചീത്തയായതാണോ അല്ലയോ എന്ന് നിങ്ങൾക്ക് കണ്ടെത്താനാകും.
പക്ഷേ, ബീഫ്, ചിക്കൻ, മത്സ്യം പോലുള്ളവയുടെ കാര്യത്തിൽ അധിക മുൻകരുതൽ വേണം. ഇവ റഫ്രിജറേറ്ററിൽ വച്ചാൽ പോലും കേടാകാം. കൃത്യമായ രീതിയിൽ ഫ്രീസ് ചെയ്‌തവ ഏറെനാൾ ഉപയോഗിക്കാം. എന്നിരുന്നാലും താപനിലയിൽ മാറ്റം വന്നുകഴിഞ്ഞാൽ ഇവ വളരെ വേഗം കേടുവരാൻ സാദ്ധ്യതയുണ്ട്. കോർണൽ സർവകലാശാലയിലെ കൃഷി വകുപ്പും ഫുഡ് മാർക്കറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടും വികസിപ്പിച്ചെടുത്ത വെബ്‌സൈറ്റും അവരുടെ സൗജന്യ ആപ്പുമായ ഫുഡ്‌കീപ്പർ ആപ്പും ഉപയോഗിച്ചാൽ ഭക്ഷണങ്ങൾ സുരക്ഷിതമാണോ അല്ലയോ എന്ന് തിരിച്ചറിയാനുള്ള മാർഗനിർദേശങ്ങൾ നിങ്ങൾക്ക് ലഭിക്കും.
അതിനാൽ, നിങ്ങൾ താമസിക്കുന്നത് ഏത് നാട്ടിലായാലും ഭക്ഷണങ്ങൾ വലിച്ചെറിയുന്നതിന് മുമ്പ് അവ സുരക്ഷിതമാണോ അല്ലയോ എന്ന് പരിശോധിക്കുക. പൂപ്പൽ, അസഹനീയമായ ഗന്ധം, അസാധാരണമായ നിറം എന്നിവ കണ്ടാൽ ഒരിക്കലും ഉപയോഗിക്കരുത്. എപ്പോഴും ആവശ്യമായ അളവിൽ മാത്രം ഭക്ഷണം വാങ്ങുക. അനാവശ്യമായി ഏറെ നാൾ ഭക്ഷണങ്ങൾ സൂക്ഷിക്കരുത്.
Experts explain that food expiry dates typically signify peak freshness, not immediate safety, contributing to substantial food waste. While items like meat and baby food require extra caution, many products remain safe beyond their listed date if stored correctly. Consumers are advised to check for clear spoilage signs like mold or unusual odors before discarding food unnecessarily.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |