SignIn
Kerala Kaumudi Online
Thursday, 27 August 2026 4.44 PM IST

ശരീരത്തിലെ നീർക്കെട്ടും സന്ധിവേദനയും എളുപ്പത്തിൽ മാറ്റാം: പരീക്ഷിക്കാം ഈ മാർഗങ്ങൾ

pain-
പ്രതീകാത്മക ചിത്രം

പ്രായഭേതമന്യേ എല്ലാവരിലും കണ്ടുവരുന്ന പ്രശ്നങ്ങളാണ് ശരീരവേദന, സന്ധി വേദന, നീർക്കെട്ട് എന്നിവ. ഇവ പരിഹരിക്കാൻ വേദനസംഹാരികളെ മാത്രം ആശ്രയിക്കാതെ വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ചില ആയുർവേദ പ്രതിവിധികളുണ്ടെന്നാണ് വിദഗ്ദർ പറയുന്നത്.

നാൽപ്പാമരവെള്ളം

നാൽപ്പാമരമിട്ട് തിളപ്പിച്ച വെള്ളവും നാൽപ്പാമര കഷായവും ആരോഗ്യത്തിന് മികച്ചതാണ്. ഇതിനായി 20 ഗ്രാം നാൽപ്പാമര പട്ട ഒരു കിഴിയാക്കി മൂന്ന് ലിറ്റർ വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ഈ വെള്ളം പിറ്റേദിവസം കുളിക്കുന്ന വെള്ളത്തിൽ ചേർത്ത് ഉപയോഗിക്കാം. ശരീരവേദന മാറാൻ ഇത് നല്ലതാണെന്നാണ് ആയുർവേദ വിദഗ്ദർ പറയുന്നത്. ഈ വെള്ളം ഉപയോഗിച്ച് ദിവസവും മുഖം കഴുകുന്നത് ചർമ്മത്തിന്റെ മൃദൃത്വം നിലനിർത്താനും തിളക്കമുണ്ടാകാനും സഹായിക്കുന്നു. ഈ വെള്ളത്തിൽ കാൽ മുക്കിവയ്ക്കുന്നതും നല്ലതാണ്.

മുരിങ്ങിയില

ശരീരത്തിൽ സന്ധിവേദനയും നീരും അനുഭവപ്പെടുന്നവർക്ക് ഏറ്റവും മികച്ച പ്രതിവിധിയാണ് മുരിങ്ങയില എന്നാണ് ആയുർവേദ വിദഗ്ദർ പറയുന്നത്. ഇതിനായി മുരിങ്ങയില കല്ലുപ്പും ചേർത്ത് നന്നായി അരച്ചെടുക്കണം. ഈ പേസ്റ്റ് വേദനയും നീരുമുള്ള ഭാഗത്ത് പുരട്ടി ഒരു കോട്ടൺ തുണികൊണ്ട് കെട്ടിവയ്ക്കണം. ഒരു മണിക്കൂറിന് ശേഷം ഇത് അഴിച്ചുമാറ്റാം. ഇങ്ങനെ ചെയ്യുന്നത് നീരും വേദനയും മാറാൻ സഹായിക്കുന്നു.

ഭക്ഷണക്രമം

ജീവിതശൈലിയും ഭക്ഷണക്രമവും ഭാവിയിൽ ആർത്രൈറ്റിസ്, പ്രമേഹം,ഹൃദ്രോഗം എന്നിവയ്ക്ക് കാരണമായേക്കാം. അതിനാൽ ഭക്ഷണക്രമത്തിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, അമിത മധുരം, റെഡ് മീറ്റ് എന്നിവ ഒഴിവാക്കണം. പകരം പഴങ്ങൾ, പച്ചക്കറികൾ, ഫൈബർ അടങ്ങിയ ധാന്യങ്ങൾ, ഒമേഗ ത്രീ അടങ്ങിയ മീനുകൾ എന്നിവ ഉൾപ്പെടുത്തണം.

English Summary

An article describes Ayurvedic home remedies for body pain and joint inflammation. It suggests Naalpaamara water for bathing and skin, and a moringa leaf and rock salt paste for topical application to reduce pain and swelling. Additionally, it advises dietary changes, advocating for fruits, vegetables, and omega-3 rich fish while avoiding fried foods and excessive sweets for overall health.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BODY SWLLING REMEDIES, PAIN RELIEF TIPS, AYURVEDA, HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY