ഒരാൾ പെട്ടെന്ന് നിലത്തേക്ക് കുഴഞ്ഞുവീഴുമ്പോൾ ഹൃദയാഘാതമാണ് എന്ന് പരിഭ്രാന്തിയോടെ വിളിച്ചുപറഞ്ഞ് ഓടിക്കൂടുകയാണ് നാം സാധാരണയായി ചെയ്യാറുള്ളത്. എന്നാൽ വൈദ്യശാസ്ത്രപരമായി ഹൃദയാഘാതവും (Heart Attack) ഹൃദയസ്തംഭനവും (Cardiac Arrest) തീർത്തും വ്യത്യസ്തമായ രണ്ട് അടിയന്തര സാഹചര്യങ്ങളാണ്. ഇവ രണ്ടും ഒന്നാണെന്ന് തെറ്റിദ്ധരിക്കാറുള്ളതാണ് പലപ്പോഴും ശരിയായ പ്രഥമശുശ്രൂഷ വൈകുന്നതിനും ജീവൻ അപകടത്തിലാകുന്നതിനും പ്രധാന കാരണമാകുന്നത്. ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസപ്പെടുന്നതും ഹൃദയമിടിപ്പ് പെട്ടെന്ന് നിന്നുപോകുന്നതും തമ്മിലുള്ള ഈ സൂക്ഷ്മമായ വ്യത്യാസം തിരിച്ചറിയുന്നത് അടിയന്തിര ഘട്ടങ്ങളിൽ കൃത്യവും വേഗത്തിലുള്ളതുമായ തീരുമാനമെടുക്കാൻ സഹായിക്കും.
ആശുപത്രികളിലെ എമർജൻസി വിഭാഗങ്ങളിൽ എത്തുന്ന പല രോഗികളിലും രോഗിയുടെ ജീവൻ തീരുമാനിക്കപ്പെടുന്നത് ആശുപത്രിയിലേക്കുള്ള ദൂരമല്ല മറിച്ച് അപകടസ്ഥലത്തുവെച്ച് ലഭിച്ച പ്രഥമശുശ്രൂഷയാണ്. അപകടത്തിലായ വ്യക്തിക്ക് ആവശ്യമുള്ളത് ഉടനടി ആശുപത്രിയിൽ എത്തിക്കുകയാണോ അതോ സംഭവസ്ഥലത്തുവെച്ചുതന്നെ നൽകേണ്ട സി.പി.ആർ (CPR) ആണോ എന്ന് തിരിച്ചറിയുന്നത് ജീവൻരക്ഷയിൽ അത്യന്താപേക്ഷിതമാണ്. ഹൃദയത്തിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന ഈ രണ്ട് ഗുരുതര തകരാറുകളെക്കുറിച്ചും അടിയന്തിരമായി നൽകേണ്ട ജീവൻരക്ഷാ മാർഗ്ഗങ്ങളെക്കുറിച്ചും ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ശാസ്ത്രീയ വശങ്ങൾ താഴെ വിവരിക്കുന്നു.
ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നതാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക്. ഹൃദയപേശികളിലേക്ക് രക്തമെത്തിക്കുന്ന ധമനികളിൽ ബ്ലോക്ക് ഉണ്ടാകുമ്പോൾ ഹൃദയത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരികയും ആ ഭാഗത്തെ കോശങ്ങൾ നശിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ശ്രദ്ധിക്കുക ഈ സമയത്ത് രോഗി ബോധവാനായിരിക്കും.
എന്നാൽ ഹൃദയ മിടിപ്പ് പെട്ടെന്ന് നിലച്ചുപോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം അഥവാ കാർഡിയാക് അറസ്റ്റ്. ഹൃദയത്തിന്റെ ഇലക്ട്രിക്കൽ സിഗ്നലുകളിലുണ്ടാകുന്ന തകരാറ് കാരണം ഹൃദയമിടിപ്പ് അസ്വാഭാവികമാവുകയും പെട്ടെന്ന് പ്രവർത്തനം പൂർണ്ണമായി നിലയ്ക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി തലച്ചോറിലേക്കും മറ്റ് പ്രധാന അവയവങ്ങളിലേക്കുമുള്ള രക്തയോട്ടം പെട്ടെന്ന് നിലയ്ക്കുന്നു.
ഈ രണ്ട് അവസ്ഥകളെയും ലക്ഷണങ്ങളിലൂടെ തിരിച്ചറിയാൻ സാധിക്കും:
പ്രധാനം: ഹൃദയാഘാതം സംഭവിക്കുമ്പോൾ രോഗി ബോധത്തോടെയിരിക്കുകയും സംസാരിക്കുകയും ചെയ്തേക്കാം.
ഒരു വ്യക്തി കുഴഞ്ഞുവീഴുന്നത് കണ്ടാൽ സമയം കളയാതെ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക:
ശ്രദ്ധിക്കുക: രോഗിക്ക് ബോധമുണ്ടാവുകയും എന്നാൽ നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കിൽ അത് ഹൃദയാഘാതമാണ് രോഗിയെ വിശ്രമിക്കാൻ അനുവദിക്കുകയും ഉടനടി ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുക. ബോധമുള്ള വ്യക്തിക്ക് സി.പി.ആർ നൽകാൻ പാടില്ല.
ഹൃദയസ്തംഭനം സംഭവിച്ച ഒരാൾക്ക് കൃത്രിമ ശ്വാസം നൽകുന്ന സങ്കീർണ്ണമായ രീതികൾ ചെയ്യാൻ അടിയന്തിര ഘട്ടങ്ങളിൽ സാധാരണക്കാർ മടിച്ചേക്കാം. എന്നാൽ ശ്വാസം നൽകാതെ കൈകൾ മാത്രം ഉപയോഗിച്ച് നൽകുന്ന കൈകൾ മാത്രം ഉപയോഗിച്ചുള്ള സി.പി.ആർ വഴി ഏതൊരു വ്യക്തിക്കും ജീവൻ രക്ഷിക്കാൻ സാധിക്കും. അപകടസ്ഥലത്തുവച്ച് താഴെ പറയുന്ന ലളിതമായ ഘട്ടങ്ങൾ കൃത്യമായി പാലിക്കുക:
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ഇത്തരത്തിലുള്ള അപകടസാദ്ധ്യതകൾ കുറയ്ക്കുന്നതിനും താഴെ പറയുന്ന കാര്യങ്ങൾ ശീലമാക്കുക:
ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നത് ശരിയായ സമയത്ത് ശരിയായ രീതിയിൽ പ്രതികരിക്കാൻ നമ്മെ സഹായിക്കും. ഹൃദയസ്തംഭനം സംഭവിച്ച ഒരാൾക്ക് ആദ്യത്തെ ഏതാനും മിനിറ്റുകളിൽ ലഭിക്കുന്ന സി.പി.ആർ ആ വ്യക്തിയുടെ ജീവൻ രക്ഷിക്കാനുള്ള സാധ്യത ഇരട്ടിയാക്കുന്നു. അതിനാൽ ഭയം കൂടാതെ അടിയന്തിര ഘട്ടങ്ങളിൽ മുന്നോട്ടുവരാനും സി.പി.ആർ നൽകാനും ഓരോ പൗരനും സന്നദ്ധരാകണം. നിങ്ങളുടെ കൃത്യസമയത്തുള്ള ഇടപെടൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷയെ നിലനിർത്തിയേക്കാം.

ഡോ. മുഹമ്മദ് നിയാസ് കെ. വി
സീനിയർ സ്പെഷ്യലിസ്റ്റ് എമർജൻസി മെഡിസിൻ
ആസ്റ്റർ മിംസ് കോട്ടക്കൽ
Heart attacks and cardiac arrests are two different medical emergencies, although they are often confused. A heart attack occurs when blood flow to the heart is blocked, while cardiac arrest happens when the heart suddenly stops pumping blood effectively.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |