
ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങളും കഴിക്കാനുപയോഗിക്കുന്ന പാത്രങ്ങളും വളരെ വൃത്തിയായി കഴുകി സൂക്ഷിക്കുന്നവരാണ് മലയാളികൾ. എന്നാൽ പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്‌പോഞ്ച് വൃത്തിയുള്ളതാണോ എന്ന് എങ്ങനെ ഉറപ്പുവരുത്തും? കൃത്യമായ ഇടവേളകളിൽ ഇവ അണുവിമുക്തമാക്കിയില്ലെങ്കിൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് വരെ ഇത് ഇടയാക്കും. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ പാത്രം കഴുകാനുപയോഗിക്കുന്ന സ്‌പോഞ്ചുകൾ രണ്ട് മുതൽ മൂന്ന് ആഴ്ച കൂടുമ്പോൾ മാറ്റണെമെന്നാണ്. ഇവയിൽ പെട്ടെന്ന് അണുക്കൾ അടിഞ്ഞുകൂടാൻ സാദ്ധ്യതയുണ്ട്.
പാത്രം കഴുകാനുപയോഗിക്കുന്ന സ്പോഞ്ച് ശരിയായ രീതിയിൽ വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കിൽ അത് കോടിക്കണക്കിന് ബാക്ടീരിയകളുടെ പ്രജനനകേന്ദ്രമായി മാറാൻ സാദ്ധ്യതയുണ്ട്. വൃത്തിയില്ലാത്ത സ്പോഞ്ച് ഉപയോഗിച്ച് പാത്രം കഴുകിയാൽ അണുക്കൾ മറ്റ് പാത്രങ്ങളിലേക്കും ഭക്ഷണത്തിലേക്കും പടരുകയും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഭക്ഷ്യവിഷബാധ, വയറിളക്കം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇത് നയിച്ചേക്കാം. വൃത്തിയില്ലാത്ത സ്പോഞ്ചിൽ നിന്ന ദുർഗന്ധവും അസഹനീയമാണ്.

ഭക്ഷ്യസുരക്ഷാ വിദഗ്ധരുടെ അഭിപ്രായത്തിൽ മിക്ക ആളുകളും അടുക്കള സ്പോഞ്ചുകൾ തെറ്റായ രീതിയിലാണ് അണുവിമുക്തമാക്കുന്നത്. സാധാരണയായി ചിലർ ഉപയോഗിക്കുന്ന രീതി മൈക്രോവേവ് ഓവനിൽ സ്പോഞ്ചുകൾവച്ച് ചൂടാക്കി എടുക്കുകയെന്നതാണ്. പക്ഷേ സ്പോഞ്ച് എത്ര മിനിട്ട് ഓവനിൽ വയ്ക്കണമെന്നതിന് വ്യക്തത ഇല്ലാത്തത് കാരണം അണുനശീകരണം എത്രമാത്രം സാദ്ധ്യമാകുമെന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ബ്ലീച്ച് വാട്ടർ ലായനി ഉപയോഗിച്ച് സ്പോഞ്ച് ഫലപ്രദമായി വൃത്തിയാക്കാൻ കഴിയുമെന്നാണ് അമേരിക്കൻ ക്ലീനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നത്.
ചെയ്യേണ്ട രീതി
കൃത്യമായ ഇടവേളകളിൽ അടുക്കളയിൽ ഉപയോഗിക്കുന്ന സ്പോഞ്ച് അണുവിമുക്തമാക്കുകയും ആവശ്യമെങ്കിൽ മാറ്റുകയും ചെയ്യുന്നത് ആരോഗ്യ സുരക്ഷയ്ക്ക് പ്രധാനമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |