SignIn
Kerala Kaumudi Online
Tuesday, 09 June 2026 8.42 PM IST

ഈ ലക്ഷണങ്ങൾ കണ്ടാൽ അത് ഹൃദയാഘാതം തന്നെയാണോ? എങ്ങനെ തിരിച്ചറിയാം

heart-attack

ലോകത്ത് ഏറ്റവുമധികം ആളുകൾ മരണപ്പെടുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണ്. ഇതിൽ അധികവും ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്കാണ്. നെഞ്ച് വേദനയാണ് ഹൃദയാഘാതത്തിന്റെ ലക്ഷണം. എന്നാൽ സമാന ലക്ഷണങ്ങളോടെയുള്ള പാനിക് അറ്റാക്ക് എന്ന സ്ഥിതിവിശേഷം ചിലർക്ക് അനുഭവപ്പെടാറുണ്ട്. പലപ്പോഴും ഇത് ഹാർട്ട് അറ്റാക്കാണെന്ന് തെറ്റിദ്ധരിക്കുന്നവരുമുണ്ട്. പാനിക് അറ്റാക്കിന്റെയും ഹൃദയാഘാതത്തിന്റെയും ലക്ഷണങ്ങൾ സാമ്യമുള്ളതായതിനാൽ ഇവ തമ്മിലുള്ള വ്യത്യാസം മനസിലാക്കുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും. എങ്ങനെ പാനിക് അറ്റാക്കും ഹൃദയാഘാതവും തിരിച്ചറിയാം എന്ന് നോക്കാം.

ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങൾ

ഹൃദയധമനികളിലെ രക്തപ്രവാഹത്തിന് തടസം നേരിടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഹൃദയത്തിലേക്ക് രക്തം നൽകുന്ന ധമനികളിലുണ്ടാകുന്ന തടസം നെഞ്ചുവേദനയോ നെഞ്ചിന് ഭാരമായോ അനുഭവപ്പെടാം. അമിതമായ ഹൃദയമിടിപ്പ്, തലകറക്കം, തളർച്ച എന്നിവയും ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളാണ്. ഇതിന് പുറമെ ശരീരം അമിതമായി വിയർക്കുക, താടിയെല്ല്, കഴുത്ത്, തോൾ എന്നിവിടങ്ങളിൽ വേദന, ശ്വാസതടസ്സം എന്നിവയും ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളാണ്. ഹൃദയാഘാതം ഉണ്ടാകുമ്പോൾ കൈയിലെ വേദന, താടിയെല്ല്, കഴുത്ത് എന്നിങ്ങനെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കും.ഓക്കാനം, ഛർദ്ദി, ക്ഷീണം എന്നിവയോടെ അനുഭവപ്പെടുന്ന ഹൃദയാഘാതം തീവ്രവും മരണകാരണവുമായേക്കാം.

പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങൾ

ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളുണ്ടെന്ന ഭയത്തെ തുടർന്നാണ് പാനിക് അറ്റാക്ക് ഉണ്ടാകുന്നത്. പാനിക് അറ്റാക്ക് പൊതുവെ അപകടകരമല്ല, പക്ഷേ അവ ജീവിതത്തെ സാരമായി ബാധിച്ചേക്കാം. തുടർച്ചയായി പാനിക് അറ്റാക്ക് ഉണ്ടാകുന്നത് ഒരുതരം ഉത്കണ്ഠാ പ്രശ്നമാണ്. പെട്ടെന്നുള്ള ഉത്കണ്ഠയും ഭയവും, നെഞ്ചുവേദന, ശ്വാസതടസ്സം, വിയർക്കൽ, വിറയൽ, തലകറക്കം, ഓക്കാനം എന്നിവയാണ് പാനിക് അറ്റാക്കിന്‍റെ ലക്ഷണങ്ങൾ. പാനിക് അറ്റാക്കിൽ അനുഭവപ്പെടുന്ന വേദന നെഞ്ചിൽ മാത്രമാണ് അനുഭവപ്പെടുക.

എപ്പോഴാണ് അടിയന്തര വൈദ്യ സഹായം തേടേണ്ടത്?


നെഞ്ചുവേദന കഠിനമാവുകയും അത് കൈയിലേക്കോ താടിയെല്ലിലേക്കോ പടരുകയും 15 മിനിറ്റിൽ കൂടുതൽ നീണ്ടുനിൽക്കുകയും ചെയ്താൽ ഉടൻ തന്നെ ആശുപത്രിയിൽ എത്തേണ്ടതുണ്ട്. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ ഉള്ളവർ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HEALTH, LIFESTYLE HEALTH, HEART ATTACK, PANIC ATTACK, HEALTHTIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY