SignIn
Kerala Kaumudi Online
Wednesday, 17 June 2026 11.25 PM IST

രക്തപരിശോധനയും അണുക്കളെ അകറ്റാൻ മരുന്ന് തളിക്കലും തുടങ്ങി, റിപ്പോർട്ട് ചെയ്യപ്പെട്ടത് ഡെങ്കിപനിക്കൊപ്പം മറ്റൊരസുഖവും

mosquito

കോഴിക്കോട്: ഡെങ്കിപ്പനി വ്യാപമായ പന്തീരാങ്കാവ് ഇരിങ്ങല്ലൂരിൽ മലമ്പനിയും റിപ്പോർട്ട് ചെയ്തത് ജനങ്ങളിൽ ആശങ്കയ്ക്കിടയാക്കി. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും സ്ഥിതി നിയന്ത്രണാധീനമാണെന്നും ആരോഗ്യപ്രവർത്തകർ അറിയിച്ചു. ആരോഗ്യ പ്രവർത്തകർ പ്രതിരോധ നടപടിയും ബോധവത്കരണവും ഊർജ്ജിതമാക്കി.

രോഗം റിപ്പോർട്ട് ചെയ്ത പ്രദേശത്തെ ആയിരത്തോളം ആളുകളുടെ രക്ത പരിശോധന, പ്രദേശത്ത് മരുന്ന് തളിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് തുടങ്ങിയത്. കോഴിക്കോട് ബ്ലോക്ക് പരിധിയിലെ 16 ഉദ്യോഗസ്ഥരും പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും സ്വകാര്യ പാരാമെഡിക്കൽ കോളേജ് വിദ്യാർത്ഥികളുമടക്കമുള്ളവർ വിവിധ സംഘങ്ങളായാണ് പ്രവർത്തിക്കുന്നത്. മലമ്പനി വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാനാണ് രക്തപരിശോധന. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും പരിശോന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കൊതുകു നശീകരണ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH, LIFESTYLE HEALTH, DENGUE, MARSH FEVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE