മുംബയ്: കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ വസതിക്ക് സമീപം തന്നെ കാണാനെത്തിയ സന്ദർശകരോട് സംസാരിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സംസാരിക്കുന്നതിനിടെ അഭിജീതിന് കടുത്ത അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് ഛർദ്ദിക്കുകയുമായിരുന്നു. സമീപത്തുണ്ടായവർ ഉടൻ തന്നെ അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ജന്തർ മന്ദറിൽ സിജെപി നടത്തിയ പ്രക്ഷോഭത്തിനിടെ അഭിജീതിന് ടൈഫോയ്‌ഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾക്കിടയിലും സമരത്തിൽ നിന്ന് പിന്മാറാൻ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. പ്രതിഷേധം അവസാനിച്ചതിന് പിന്നാലെയാണ് സിജെപി അദ്ധ്യക്ഷൻ സ്വന്തം വസതിയിലേക്ക് മടങ്ങിയത്. വീട്ടിലെത്തിയിട്ടും ചികിത്സ തുടരുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ അനുയായികൾ സമൂഹമാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.
ടൈഫോയ്ഡ് ബാധിച്ച ശേഷവും അഭിജീത് അനുയായികളുമായി തുടർച്ചയായ കൂടിക്കാഴ്ചകൾ നടത്തുകയും വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോക്ക് വിമർശനാത്മകമായ പരിഹാസത്തിലൂടെ അഭിജീത് കമന്റ് ചെയ്തിരുന്നു. 'സുഹൃത്തേ, റീൽസിൽ മാത്രമാണോ മാപ്പ്, ഞങ്ങൾക്കെതിരെ എടുത്ത കേസ് പിൻവലിക്കുമോ?' എന്നായിരുന്നു കമന്റ്.
നിലവിൽ അഭിജീതിന്റെ ആരോഗ്യനില നിരീക്ഷണത്തിലാണെന്നും ചികിത്സ തുടരുകയാണെന്നുമാണ് റിപ്പോർട്ട്. ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും തന്റെ പൊതുപ്രവർത്തനങ്ങൾ തുടരുമെന്ന നിലപാടിലാണ് അദ്ദേഹം.
Abhijit Dipke, founder president of Cockroach Janata Party, experienced renewed ill health, including vomiting, while speaking to visitors in Chhatrapati Sambhajinagar, Maharashtra. Previously diagnosed with typhoid during a protest, his health remains under observation and treatment continues. Dipke reportedly insists on continuing his public activities despite ongoing medical challenges.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |