
തിരുവനന്തപുരം : ആരോഗ്യവകുപ്പിന്റെ സിസ്റ്റത്തിലുള്ള വീഴ്ചകളെ ന്യായീകരിക്കില്ലെന്നും അടിയന്തരമായ നടപടികളാണ് പരിഹാരമെന്നും മന്ത്രി കെ.മുരളീധരൻ. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ജനകീയമാക്കുന്നതിനായി മാദ്ധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയിൽ എല്ലാം ഭദ്രമാണെന്ന് കള്ളം പറയില്ല. പകർച്ചവ്യാധികളുടെ കണക്കിൽ കള്ളം കാണിച്ചാൽ അപകടമുണ്ടാക്കും. ഉന്നതാധികാര സമിതി ചെയർമാൻ ഡോ.എസ്.എസ്.ലാൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.മീനാക്ഷി.വി, അഡീഷണൽ ഡോ.റീത്ത.കെ.പി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദുമോഹൻ, ആരോഗ്യകേരളം ഡി.പി.എം ഡോ.അർണോൾഡ് ദീപക്, ഉന്നതാധികാര സമിതി കൺവീനർ ഡോ.ശ്രീജിത്ത്.എൻ.കുമാ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |