
കോഴിക്കോട് : കേരളത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ അറബ് യുവതിയെ കോഴിക്കോട്ടെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. നടക്കാവ് ജാഫർഖാൻ കോളനി റോഡിലെ ഹോട്ടലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഖാസൽ ഖൈമ സ്വദേശി സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസൂക്കി ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് നടക്കാവ് സ്റ്റേഷനിൽ വിവരമറിയുന്നത്. യുവതി കുടുംബ സമേതമാണ് കേരളത്തിൽ എത്തിയത് എന്നാണ് പ്രാഥമിക വിവരം. നടക്കാവ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |