ഓരോ സ്‌ത്രീയുടെയും ജീവിതത്തിൽ ഏറ്റവും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാലഘട്ടമാണ് ഗർഭകാലം. ഈ കാലയളവിൽ അമ്മ കഴിക്കുന്ന ഓരോ ഭക്ഷണവും ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെയപം ആരോഗ്യത്തെയും നേരിട്ട് സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ പോഷക സമൃദ്ധമായ ആഹാരം തിരഞ്ഞെടുക്കുന്നതിനൊപ്പം ചില ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടതും അത്യാവശ്യമാണ്.
ചില ഭക്ഷണങ്ങൾ അണുബാധയ്‌ക്ക് കാരണമാകാനും ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കാനും ചിലത് ഗർഭസംബന്ധമായ സങ്കീർണതകൾ വർദ്ധിപ്പിക്കാനും സാദ്ധ്യതയുണ്ട്.
പ്രധാനമായും മെർക്കുറിയുടെ അംശം കൂടുതലായുള്ള ചില മത്സ്യങ്ങൾ ഗർഭിണികൾ കഴിക്കാൻ പാടില്ലെന്ന് ഡോക്‌ടർമാർ നിർദേശിക്കാറുണ്ട്. മെർക്കുറി ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാനിടയുണ്ട്. ഞണ്ട്, കോര, സ്രാവ് തുടങ്ങിയവ അത്തരം മത്സ്യങ്ങളാണ്.
പച്ചയായോ പൂർണമായി വേവിക്കാതെയോ കഴിക്കുന്ന മീനിലും മാംസത്തിലും സാൽമൊണെല്ല, ലിസ്റ്റീരിയ, ടോക്‌സോപ്ലാസ്‌മ തുടങ്ങിയ രോഗാണുക്കൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇവ അമ്മയ്‌ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകാം. പാകം ചെയ്യാത്ത മുട്ടയിലോ പച്ചമുട്ട ചേർത്ത ഭക്ഷണങ്ങളിലോ സാൽനമെണല്ല ബാക്‌ടീരിയ ഉണ്ടാകാം. അതിനാൽ മുട്ട എല്ലായ്‌പ്പോഴും നന്നായി വേവിച്ചശേഷം മാത്രം കഴിക്കുക.
ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടതെന്ന കാര്യം ഓരോ ഗർഭിണികളിലും വ്യത്യസ്‌തമായിരിക്കും. അതിനാൽ ഓരോ മാസവും പരിശോധനകൾക്കായി പോകുമ്പോൾ ഭക്ഷണക്രമീകരണത്തെക്കുറിച്ച് കൃത്യമായി ചോദിച്ച് മനസിലാക്കാനായി ശ്രദ്ധിക്കുക.
During pregnancy, a healthy diet is essential for the baby's growth. Pregnant women should avoid high-mercury fish such as shark, ray, and certain large fish, as mercury can harm the unborn baby. Raw or undercooked fish, meat, and eggs should also be avoided due to the risk of infections like Salmonella, Listeria, and Toxoplasma. Always consult your doctor for a pregnancy-safe diet.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |