SignIn
Kerala Kaumudi Online
Tuesday, 02 June 2026 1.48 PM IST

യുവാവിന്റെ പാന്റിന് പുറകിൽ 'കൂട് കൂട്ടി' തേനീച്ചകൾ; പിന്നാലെ സംഭവിച്ചത്, ചിത്രങ്ങൾ വെെറൽ

honeybees

ഇന്ത്യയിൽ സർവസാധാരണമായി കാണുന്ന ഒന്നാണ് തേനീച്ചകൾ. തേൻ വളരെ ഇഷ്ടമാണെങ്കിലും തേനീച്ചകളെ എല്ലാവർക്കും ഭയമാണ്. കാരണം ഇവ കൂട്ടത്തോടെ ആക്രമിച്ചാൽ മനുഷ്യന് മരണം വരെ സംഭവിക്കാം. എന്നാൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ വന്ന ചില ചിത്രങ്ങൾ അക്ഷരാർത്ഥത്തിൽ ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു കൂട്ടം തേനീച്ചകൾ ഒരു യുവാവിന്റെ പാന്റിൽ വന്നിരിക്കുന്നതാണ് ചിത്രത്തിലുള്ളത്. 'medisarasu' എന്ന എക്സ് പേജിലാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 25കാരനായ യുവാവ് തേനീച്ചകളുമായി 30 മിനിട്ട് നിൽക്കേണ്ടിവന്നെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

'ഒരു പതിവ് നടത്തത്തിനായി ഇറങ്ങിയ ഈ യുവാവിന്റെ പാന്റിൽ ഒരു റാണി തേനീച്ച വന്നിരിക്കുകയായിരുന്നു. പിന്നാലെ മറ്റ് തേനീച്ചകളും പാന്റിൽ അഭയം തേടി. തന്റെ ഏതൊരു ചലനവും ആ പ്രാണികളെ പ്രേരിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്ന് മനസിലാക്കിയ യുവാവ് ഏകദേശം 30 മിനിട്ട് അനങ്ങാതെ നിന്നു. എന്നാൽ 30 മിനിട്ടിന് ശേഷം തേനീച്ചകൾ പറന്നുപോയി. യുവാവിന് കുത്തേറ്റില്ല'- എന്നാണ് പോസ്റ്റിലെ വിശദീകരണം.

എന്നാൽ പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ എത്രത്തോളം സത്യമാണെന്ന് വ്യക്തമല്ല. പോസ്റ്റിന് നിരവധി കമന്റും ലെെക്കും ലഭിക്കുന്നുണ്ട്. നിരവധിപേരാണ് യുവാവിന്റെ ധെെര്യത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്. ഇത് കുറെ വർഷങ്ങൾ മുൻപുള്ള ചിത്രമാണെന്നും ചിലർ പറയുന്നുണ്ട്. ചിത്രത്തിൽ കാണുന്ന യുവാവ് ഇന്ത്യക്കാരനാണെന്നാണ് റിപ്പോർട്ട്.

'ഈ സാഹചര്യത്തിലും ഇങ്ങനെ നിൽക്കാൻ കഴിയുന്നുണ്ടല്ലോ? ഞാൻ ആയിരിക്കണം', 'ചില സമയങ്ങളിൽ തേനീച്ചകൾ വിശ്രമിക്കാൻ നീല നിറത്തിലുള്ള വസ്തുക്കളിൽ വന്നിരിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. അതായിരിക്കാം', 'ഒന്ന് നീങ്ങിയാൽ നിങ്ങളുടെ കഥ കഴിഞ്ഞു' - ഇങ്ങനെ പോകുന്നു കമന്റുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HONEYBEES, PIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY