സനാ: ക്ളോഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മോഡൽ ഉപയോഗിച്ച് മിസൈലുകൾക്കും ഗൈഡഡ് റോക്കറ്റിനും ഗൈഡൻസ് സോഫ്‌ട്‌വെയർ വികസിപ്പിക്കാൻ യെമൻ സംഘം ശ്രമം നടത്തിയതായി റിപ്പോർട്ട്. യെമൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആയുധ എഞ്ചിനീയറിംഗ് സംഘമാണ് ശ്രമം നടത്തിയതെന്ന് എഐ കമ്പനിയായ ആന്ത്രോപിക് ആണ് കണ്ടെത്തിയത്. ചൈനയിലെയും റഷ്യയിലെയും യെമനിലെയും ആറ് ഓപ്പറേഷനുകൾ തങ്ങൾ തടസപ്പെടുത്തിയതായും ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിൽ കമ്പനി അവകാശപ്പെടുന്നു.
പരമ്പരാഗത ആയുധങ്ങൾ വികസിപ്പിക്കുന്നതിനും രഹസ്യവിവരം ശേഖരിക്കുന്നതിനും സംഭരണത്തിനുമായാണ് ക്ളോഡ് ഉപയോഗിച്ചതെന്നാണ് ആന്ത്രോപിക്കിന്റെ കണ്ടെത്തൽ. 2000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള മൾട്ടി-സ്റ്റേജ് ബാലിസ്റ്റിക് മിസൈൽ, ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ വകഭേദം ഉൾപ്പെടുന്ന "ആ2000" സെറ്റ് എന്ന മിസൈൽ സംവിധാനം എന്നിവയുൾപ്പെടെ ഒന്നിലധികം മിസൈൽ പദ്ധതികളിൽ പ്രവർത്തിച്ചിരുന്ന ഒരു സംഘവുമായി ബന്ധപ്പെട്ടതായിരുന്നു യെമനിൽ നിന്നുള്ള റിപ്പോർട്ട്.
സോഫ്‌ട്‌വെയർ എഞ്ചിനീയറായ മനുഷ്യർക്ക് പകരമായാണ് എഐയെ ഉപയോഗിച്ചത്. എഐ ഉപയോഗിച്ച് ഒരു ആയുധം വിജയകരമായി നിർമിച്ചതിന് തെളിവുകളില്ലെങ്കിലും ഒരു ഗൈഡഡ് റോക്കറ്റിന്റെ പരീക്ഷണ ലോഞ്ച് നടത്തപ്പെട്ടതായി കമ്പനി പറയുന്നു. ഈ പരീക്ഷണം പരാജയപ്പെട്ടതായാണ് വിവരമെന്നും എഐ കമ്പനി വ്യക്തമാക്കി.
യെമൻ സംഘത്തിന്റേതുൾപ്പെടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയെങ്കിലും പൂർണമായും ഇതിന് സാധിച്ചിട്ടില്ലെന്ന് കമ്പനി പറയുന്നു. റോക്കറ്റ് പരീക്ഷണം പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെതന്നെ സംഘം ക്ളോഡിൽ തിരിച്ചെത്തിയിരുന്നു. ഈ ഓപ്പറേഷനുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടുകളും നിരോധിച്ചതായും വിവരം പൊതു-സ്വകാര്യ മേഖലയിലെ പങ്കാളികളുമായി പങ്കുവച്ചതായും ആന്ത്രോപിക് അറിയിച്ചു. അതേസമയം, ക്ലോഡ് അല്ലെങ്കിൽ മാത്‌ലാബ് പോലെയുള്ള എഞ്ചിനീയറിംഗ് സോഫ്റ്റ്‌വെയറുകളെ ആശ്രയിക്കാത്ത ഒരു ഓഫ്‌ലൈൻ സിമുലേഷൻ ടൂൾകിറ്റ് യെമൻ സംഘം ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും കമ്പനി കണ്ടെത്തിയിട്ടുണ്ട്.
Anthropic reported that a Yemen-based weapons engineering group used its Claude AI model to develop guidance software for missiles and guided rockets. The company said it disrupted six AI-related operations across Yemen, China, and Russia. There is no evidence of a successfully built AI-assisted w
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |