SignIn
Kerala Kaumudi Online
Thursday, 02 July 2026 1.06 PM IST

'കുഞ്ഞിക്കാലുകൾ' എണ്ണാമെങ്കിൽ എണ്ണിക്കോ! ആശുപത്രി പ്രസവ വാർഡിലെ 17 നഴ്സുമാരും ഗർഭിണികൾ

17-pregnant-nurses
മിയാമി വാലി ആശുപത്രിയിലെ ഗർഭിണികളായ 17 നഴ്സുമാർ

വാഷിംഗ്ടൺ: പലതരം റെക്കോർഡുകൾ കണ്ടിട്ടുണ്ടെങ്കിലും ഒരു വ്യത്യസ്ത റെക്കോർഡുമായി ലോകശ്രദ്ധയാകർഷിക്കുകയാണ് ഒഹായോയിലെ ഡേട്ടണിലുള്ള മിയാമി വാലി ആശുപത്രി. ഇവിടെ ജോലി ചെയ്യുന്ന 17 നഴ്സുമാരാണ് ഒരേ സമയം തങ്ങളുടെ കുഞ്ഞുങ്ങളുടെ വരവിനായി കാത്തിരിക്കുന്നത്. ലേബർ ആൻഡ് ഡെലിവറി വിഭാഗത്തിലെ 17 നഴ്സുമാരും ഗർഭിണികളാണ്.

2019ൽ ഇതേ ആശുപത്രിയിലെ 11 നഴ്സുമാർ ഒരേ സമയം ഗർഭിണികളായിരുന്നു. ആ റെക്കോർഡാണ് നിലവിൽ 17പേർ ചേർന്ന് മറികടന്നത്. 12 മുതൽ 35 ആഴ്ചവരെ ഗർഭകാലം പൂർത്തിയാക്കിയവരാണ് ഇക്കൂട്ടത്തിലുള്ളത്. ഇവരിൽ ആദ്യ കുഞ്ഞിനായി കാത്തിരിക്കുന്നവരും രണ്ടാമത് ഗർഭിണികളാകുന്നവരും ഉണ്ട്.

ഗർഭിണികളായ നഴ്സുമാർ ഒരുമിച്ച് അവധിയിൽ പ്രവേശിക്കുന്നത് ആശുപത്രിയിൽ പ്രതിസന്ധി സൃഷ്ടിക്കുമോ എന്നറിയാൻ ആകാഷയുള്ളവരുമുണ്ട്. അവർക്കുള്ള മറുപടിയായി നഴ്സിംഗ് സ്റ്റാഫ് മാനേജർ ആംബർലി സാനർ പറയുന്നത് ഇങ്ങനെ,​'ആശുപത്രിയിൽ 200 നഴ്സുമാരും അതിനനുസരിച്ച് സപ്പോർട്ടിംഗ് നഴ്സുമാരും ഉണ്ട്. നഴ്സുമാരെ ജോലിക്കായി എത്തിക്കാനും തിരിച്ചെത്തിക്കാനുമുള്ള സംവിധാനങ്ങളുമുണ്ട്. ആശുപത്രിയിൽ പാർട് ടൈമായി ജോലിചെയ്യുന്നവരുമുണ്ട്. അതിനാൽ യാതൊരു വിധത്തിലുളള പ്രതിസന്ധിയുമുണ്ടാകില്ല'- ആംബർലി സാനർ വ്യക്തമാക്കി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MIAMI VALLEY HOSPITAL, 17 NURSES PREGNANT, LABOR AND DELIVERY NURSES, MIAMI VALLEY HOSPITAL NEWS, MIAMI VALLEY HOSPITAL NURSES PREGNANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE