SignIn
Kerala Kaumudi Online
Wednesday, 14 October 2026 2.45 PM IST

രാജസ്ഥാനിൽ നിന്ന് കൊച്ചിയിലേക്ക് ഓട്ടോ ഓടിച്ച് നോർവേയിലെ മേയർ; പിന്നിലൊരു കാരണമുണ്ട്

mayor
വൈറലായ വീഡിയോയിൽ നിന്ന്

നോർവേയിലെ ഒരു മുനിസിപ്പാലിറ്റിയുടെ മേയർ ഇന്ത്യ ചുറ്റിക്കാണാനെത്തിയത് വാടകയ്‌ക്കെടുത്ത ഓട്ടോറിക്ഷയിൽ. നോർവേയിലെ പോർസാഞ്ചർ മുനിസിപ്പാലിറ്റി മേയർ ജോ ഇൻഗെ ഹെഷെവിക്കും അദ്ദേഹത്തിന്റെ മരുമകനും മറൈൻ എൻജിനീയറുമായ ഓയ്വിൻഡ് ഹെഷെവിക്കുമാണ് ഇന്ത്യയിലൂടെ ഓട്ടോറിക്ഷയിൽ യാത്ര നടത്തുന്നത്.

ഭക്ഷണം, ഇന്ധനം, താമസം, ചായ എന്നിവയ്ക്കായി ദിവസവും ഏകദേശം 10,000 രൂപ ചെലവാകുന്നുണ്ടെന്ന് ഇരുവരും വെളിപ്പെടുത്തുന്നു. ഇരുവരുടെയും ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഇന്ത്യയെ അടുത്തറിയുകയെന്ന ലക്ഷ്യത്തോടെ നടത്തിയ യാത്ര 'റിക്ഷാ റൺ 2026' എന്ന സാഹസിക പരിപാടിയുടെ ഭാഗമായാണ് മേയർ എത്തിയത്.

രാജസ്ഥാനിലെ ജയ്‌സാൽമീറിൽ നിന്ന് കേരളത്തിലെ കൊച്ചിയിലേക്ക് 13 ദിവസം നീളുന്നയാത്രയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 35 ഓട്ടോറിക്ഷകൾ പങ്കെടുത്തു. 'ദി അഡ്വഞ്ചറിസ്റ്റ്സ്' സംഘടിപ്പിച്ച പരിപാടി സെപ്തംബർ 23ന് ആരംഭിച്ച് ഒക്ടോബർ ഒമ്പതിന് അവസാനിച്ചു.

ഒരു ഓട്ടോറിക്ഷയുടെ രജിസ്ട്രേഷൻ ഫീസ് 2,395 പൗണ്ടാണ് (ഏകദേശം മൂന്ന് ലക്ഷം രൂപ). ഇന്ത്യയിലൂടെ പതുക്കെ സഞ്ചരിച്ച് ഇവിടുത്തെ ജനങ്ങളെയും പ്രകൃതിയെയും അടുത്തറിയാനാണ് ഓട്ടോറിക്ഷ തിരഞ്ഞെടുത്തതെന്ന് ജോ ഇൻഗെ ഹെഷെവിക്ക് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

A post shared by Chintan Matiya (@chintan__matiya)


English Summary

Norwegian mayor Jo Inge Hesjevik and his nephew, marine engineer Oyvind Hesjevik, travelled across India in a rented auto-rickshaw as part of the adventurous Rickshaw Run 2026. The 13-day journey began in Jaisalmer, Rajasthan, and ended in Kochi, Kerala, with 35 auto-rickshaws participating from different parts of the world.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NORWAY MAYOR INDIA TRIP, JO INGE HESJEVIK, RICKSHAW RUN 2026, INDIA AUTO RICKSHAW JOURNEY, RAJASTHAN TO KOCHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE