SignIn
Kerala Kaumudi Online
Friday, 17 July 2026 12.08 PM IST

മകളെ വിവാഹം ചെയ്തു നൽകിയില്ല, വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി

READ ENGLISH VERSION
varkala

തിരുവനന്തപുരം: മകളെ വിവാഹം ചെയ്ത് നൽകാത്തതിനാൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം. കിളിമാനൂർ സ്വദേശികളായ അനിൽ കുമാർ (53), മകൻ അച്ചു (20) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. ഇരുവരെയും നഗരൂരിലെ ആളൊഴിഞ്ഞ കാട്ടുപ്രദേശത്തുള്ള പണിതീരാത്ത വീട്ടിൽ തടങ്കലിലാക്കി മർദിച്ച ശേഷമാണ് ഉപേക്ഷിച്ചത്.

രണ്ടു വർഷം മുൻപ് സുധീഷ് എന്നയാൾ അനിൽകുമാറിന്റെ മകളെ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അനിൽകുമാർ ഇതു എതിർത്തു. ഇതിന്റെ വൈരാഗ്യത്തിൽ സുധീഷും സുഹൃത്തുക്കളും ആസൂത്രിതമായി അനിൽകുമാറിനെ ആക്രമിക്കുകയായിരുന്നുവെന്നാണു പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

കാടുപിടിച്ച ഒറ്റപ്പെട്ട പ്രദേശത്തുള്ള പണിതീരാത്ത വീടിനുള്ളിലെ ഒരു മുറി ഗ്ലാസ് ഉപയോഗിച്ച് സ്റ്റുഡിയോ മാതൃകയിൽ സൗണ്ട് പ്രൂഫ് ചെയ്ത നിലയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇതുമൂലം അകത്തുനിന്ന് നിലവിളിച്ചാലും പുറത്തേക്ക് ശബ്ദം കേൾക്കാത്ത തരത്തിലുള്ള സംവിധാനമാണ് ഒരുക്കിയിരുന്നത്. അനിൽകുമാറിനെ ചങ്ങലയ്ക്ക് പൂട്ടിയിട്ട നിലയിലായിരുന്നു. ഇവിടെ നിന്ന് നാടൻ ബോംബുകൾ, തോക്ക്, ചങ്ങലകൾ മറ്റ് മാരകായുധങ്ങൾ എന്നിവ കണ്ടെത്തി. പരിക്കേറ്റ അനിൽകുമാറിനെയും അച്ചുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ അച്ചുവാണ് നഗരൂർ പൊലീസിനെ വിവരം അറിയിച്ചത്.

English Summary

A father and son were allegedly abducted in a movie-style operation and assaulted in Varkala, Thiruvananthapuram, in an apparent attempt to kill them. The victims, Anil Kumar (53) and his son Achu (20), both residents of Vadasserykonam, were taken to an isolated, unfinished house in Nagaroor, where they were confined and brutally beaten before being abandoned.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VARKALA KIDNAPPING, FATHER SON ABDUCTED VARKALA, VARKALA CRIME NEWS, VARKALA ATTACK CASE, VARKALA FATHER SON KIDNAPPING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY