SignIn
Kerala Kaumudi Online
Thursday, 30 July 2026 12.36 PM IST

'നിങ്ങൾ സ്വന്തം കാര്യം നോക്കൂ'; കമിതാക്കാൾ ചുംബിക്കുന്ന വീഡിയോ പകർത്തി പങ്കുവച്ച യുവതിക്കെതിരെ രൂക്ഷവിമർശനം

couple-kissing
യുവതി പകർത്തിയ വീഡിയോയിൽ നിന്ന്

ന്യൂഡൽഹി: ഡൽഹിയിലെ ഒരു പാർക്കിംഗ് സ്ഥലത്തുവച്ച് കമിതാക്കൾ പരസ്പരം കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ച യുവതിക്കെതിരെ വ്യാപകവിമ‌ർശനം. വീഡിയോ വൈറലായതിന് പിന്നാലെ മറ്റുള്ളവരുടെ സ്വകാര്യതയിലേയ്ക്ക് അനുവാദമില്ലാതെ ക്യാമറ തിരിക്കുന്നതാണ് യഥാർത്ഥ തെറ്റെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച.

സഞ്ജു ഗോയൽ എന്ന യുവതിയാണ് തന്റെ എക്സ് ഹാന്റിലിൽ 73 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ പങ്കുവച്ചത്. രാവിലെ തന്റെ മകളെ സ്കൂൾ ബസിൽ കയറ്റിവിടാൻ പോയപ്പോഴാണ് റെഡിഡൻഷ്യൽ സൊസൈറ്റിയുടെ പാർക്കിംഗ് ഏരിയയിൽ കമിതാക്കൾ ചുംബിക്കുന്നത് കണ്ടതെന്നും, ഇന്നത്തെ യുവാക്കളുടെ പോക്ക് എങ്ങോട്ടാണെന്നും ചോദിച്ചുകൊണ്ടാണ് ഇവർ വീഡിയോ പങ്കുവച്ചത്. ഡൽഹി ഒരുപാട് മാറിപ്പോയെന്നും ഒരുപാട് ചിന്തിച്ച ശേഷമാണ് വീഡിയോ പോസ്റ്റുചെയ്തതെന്നും അവർ കുറിച്ചു.


പങ്കുവച്ച് നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. ചിലർ സഞ്ജു ഗോയലിനെ പിന്തുണച്ച് രംഗത്തെത്തിയെങ്കിലും ഭൂരിഭാഗം പേരും രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. മറ്റൊരാളുടെ അനുവാദമില്ലാതെ അവരുടെ സ്വകാര്യ നിമിഷങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ ഇടാൻ നിങ്ങൾക്ക് എന്ത് അവകാശമാണെന്നാണ് മിക്ക കമന്റുകളും. ഇവിടെ യഥാർത്ഥത്തിൽ തെറ്റുചെയ്തത് യുവതിയാണെന്നാണ് മറ്റു ചില കമന്റുകൾ.

മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കണമെന്നും തെറ്റായ രീതിയിൽ കുട്ടികളെ പരസ്യമായി അപമാനിച്ച യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. സമൂഹത്തിൽ നടക്കുന്ന വലിയ കുറ്റകൃത്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നവർ ഇത്തരം കാര്യങ്ങളിൽ മാത്രം 'സദാചാര പൊലീസിംഗ്' നടത്താൻ ഇറങ്ങുന്നത് എന്തിനാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചോദിച്ചു.

English Summary

A young woman is facing widespread criticism after she recorded a video of a couple kissing each other and shared it on social media without their consent. The incident has sparked debate over privacy, ethics, and the responsible use of social media, with many people condemning the act of filming and posting private moments of others in public.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DELHI COUPLE KISSING, VIRALVIDEO, SOCIALMEDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360