SignIn
Kerala Kaumudi Online
Sunday, 26 July 2026 3.46 PM IST

'സ്‌കൂളിലെ കഞ്ഞിപ്പുരയിൽ സ്‌നേഹിതയായൊരു കമലേച്ചീണ്ട്'; ഇതിലും മികച്ച സമ്മാനം സ്വ‌പ്‌നങ്ങളിൽ മാത്രം

viral-video-

നിരവധി നല്ല ഓർമ്മകൾ സമ്മാനിച്ചാണ് പലരിലും സ്‌കൂൾ ജീവിതം കടന്നുപോകുന്നത്. സ്‌കൂളിലെ കളിസ്ഥലത്തിന് പുറമെ കുട്ടികൾക്ക് വളരെ ഇഷ്‌ടപ്പെട്ട ഒരിടമാണ് കഞ്ഞിപ്പുര. മാങ്ങയും മറ്റും മുറിച്ചെടുത്ത് കൂട്ടുകാരുമായി പങ്കുവച്ച് കഴിക്കാനുള്ള സൗകര്യത്തിനായി കഞ്ഞിവയ്‌ക്കുന്ന ചേച്ചിമാരെയും അമ്മമാരെയും കമ്പനിയടിച്ചു നിൽക്കുന്നവരാകും പലരും. സ്‌കൂളിലെ ഓർമ്മകൾക്കിടയിൽ കുട്ടികളുടെ മനസിൽ അവർക്കും ഒരിടമുണ്ടാകും.

ഇപ്പോഴിതാ നല്ല സ്വാദുള്ള ഭക്ഷണം വിളമ്പുന്ന സ്‌കൂളിലെ ചേച്ചിയോടുള്ള സ്‌നേഹം ഒരു പാട്ടിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് കുറച്ച് പെൺ കുട്ടികൾ. സ്‌കൂളിൽ നിന്നുള്ള ഒരു യാത്രയ്‌ക്കിടെയാണ് കഞ്ഞിവയ്‌ക്കുന്ന കമലേച്ചിയെ മുന്നിലിരുത്തി കുട്ടികൾ പാട്ടുപാടിയത്.

'സ്‌കൂളിലെ കഞ്ഞിപ്പുരയിൽ സ്‌നേഹിതയായൊരു കമലേച്ചീണ്ട്' എന്നാണ് പാട്ട് തുടങ്ങുന്നത്. നല്ല കത്തുന്ന സ്‌റ്റൗവും വേവുള്ള അരിയും സ്വാദുള്ള കറിയുമുണ്ടെന്ന് കുട്ടികൾ ഈണത്തിൽ പാടുമ്പോൾ അരികിലിരിക്കുന്ന കമലേച്ചി അതെല്ലാം ചെറു ചിരിയോടെ ആസ്വദിക്കുന്നുണ്ട്. 'പാചകവും പാചകക്കാരിയും കുട്ടികളുടെ അനുഭവങ്ങളിലൂടെ' എന്ന അടിക്കുറിപ്പോടെ അദ്ധ്യാപകനായ അനീഷ് പികെയാണ് വീഡിയോ പങ്കുവച്ചത്. കോഴിക്കോട് ജില്ലയിലെ വടകരയ്‌ക്ക് അടുത്തുള്ള പൊന്മേരി എൽപി സ്‌കൂളിലെ വിദ്യാർത്ഥികളാണ് സ്‌നേഹം പാട്ടിലൂടെ അവതരിപ്പിച്ചത്.

കുറെയധികം പേരെ പഴയ സ്‌കൂൾ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ കുട്ടികളുടെ പാട്ടിന് കഴിഞ്ഞു. നിരവധി പേർ കുട്ടികളെ പ്രശംസിക്കുന്ന സന്ദേശങ്ങളുമായെത്തി. കമലയ്‌ക്ക് ഇതിലും നല്ലൊരു അവാർഡ് കിട്ടാനില്ലെന്നും രചനയും സംഗീതവും നന്നായിട്ടുണ്ടെന്നും പലരും കമന്റ് ചെയ്‌തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDS, VIRALVIDEO, STUDENTS, TRAVEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY