റിയാദ്: ടൂറിസം മേഖലയിൽ പുതിയ മാറ്റങ്ങളുമായി ലോകശ്രദ്ധയാകർഷിക്കുകയാണ് സൗദി അറേബ്യ. വിദേശികൾക്കായി പുത്തൻ 'പാക്കേജ്' സൗകര്യമാണ് രാജ്യം ഒരുക്കുന്നത്. ഇതിലൂടെ വിമാന ടിക്കറ്റ്, താമസം, വിസ എന്നിവയെല്ലാം ഒരുമിച്ച് ലഭ്യമാകും. 'ടൂറിസ്റ്റ് പാക്കേജ് വിസ' എന്ന പേരിലാണ് സൗദി പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
സഞ്ചാരികൾ വിസയ്ക്കും യാത്രയ്ക്കും താമസത്തിനുമായി പ്രത്യേകം ബുക്കിംഗുകൾ ഇനി നടത്തേണ്ടി വരില്ല എന്നതാണ് ഈ പാക്കേജിന്റെ പ്രത്യേകത. സൗദി അറേബ്യയുടെ ഔദ്യോഗിക അംഗീകാരമുള്ള ട്രാവൽ ആൻഡ് ടൂറിസം സർവീസ് പ്രൊവൈഡർമാർ വഴിയാണ് ഈ പാക്കേജ് ലഭ്യമാകുക.വിമാന ടിക്കറ്റ്, അംഗീകൃത ഹോട്ടലുകളിലെ താമസം, ഇലക്ട്രോണിക് വിസ പ്രോസസിംഗ് എന്നിവയാണ് പാക്കേജിൽ അടങ്ങിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാകും ആദ്യഘട്ടത്തിൽ പാക്കേജ് ലഭ്യമാക്കുക. അതിനാൽ തിരഞ്ഞെടുത്ത രാജ്യങ്ങൾക്ക് മാത്രമാകും സേവനം ഉണ്ടാകുന്നത്.
സഞ്ചാരികൾക്ക് അവരുടെ താൽപര്യപ്രകാരം രാജ്യത്തെ വിവിധ വിനോദ പരിപാടികളും മുൻകൂട്ടി ബുക്ക് ചെയ്യാൻ ഈ പാക്കേജിലൂടെ സാധിക്കും. ഇ-ടൂറിസ്റ്റ് വിസ, വിസ ഓൺ അറൈവൽ, ട്രാൻസിറ്റ് വിസ എന്നിവയ്ക്ക് പിന്നാലെയാണ് പുതിയ പാക്കേജുമായി സൗദി രംഗത്തെത്തിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |