SignIn
Kerala Kaumudi Online
Sunday, 12 July 2026 5.28 PM IST

മഞ്ഞൾപ്പൊടിയിലെ മായം; പച്ചവെള്ളം ഉപയോഗിച്ച് എളുപ്പത്തിൽ തിരിച്ചറിയാം

turmeric-powder

ആരോഗ്യസംരക്ഷണത്തിനായാലും ചർമ്മസംരക്ഷണത്തിനായാലും മുൻപന്തിയിൽ നിൽക്കുന്ന സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. അണുനശീകരണത്തിനുള്ള കഴിവുള്ളതിനാൽ ചെറിയ മുറിവുകൾക്കുള്ള മരുന്നായും ഇത് ഉപയോഗിക്കാറുണ്ട്. മഞ്ഞളിൽ സജീവമായി അടങ്ങിയിരിക്കുന്ന ഘടകമാണ് കുർക്കുമിൻ. ഈ പ്രകൃതിദത്ത സംയുക്തത്തിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങളുണ്ട്. ഇത് ഫൈറ്റോ ന്യൂട്രിയന്റുകളാൽ സമ്പുഷ്‌ടമാണ്. അൽഷിമേഴ്‌സ് രോഗം, പാർക്കിൻസൺ രോഗം എന്നിവയുടെ ലക്ഷണങ്ങൾ കുറയ്‌ക്കാനും മഞ്ഞളിന് സാധിക്കുമെന്ന് പറയപ്പെടുന്നു.

പഴയകാലങ്ങളിൽ വീട്ടിൽ കൃഷിചെയ്തെടുക്കുന്ന മഞ്ഞൾ പുഴുങ്ങിയുണക്കി പൊടിച്ചെടുക്കുന്നതായിരുന്നു രീതി. എന്നാൽ ഇന്ന് അങ്ങനെയല്ല. അധികം ആളുകളും കടകളിൽ നിന്നും പായ്ക്കറ്റിലെത്തുന്ന മഞ്ഞൾപ്പൊടിയാണ് വാങ്ങുന്നത്. മഞ്ഞൾപ്പൊടിയിൽ പലപ്പോഴും മെലാറ്റിൻ മഞ്ഞ, ലെഡ് ക്രോമേറ്റ്, ചോക്ക് പൊടി, കാട്ടുമഞ്ഞൾ മുതലായവ ചേർക്കാറുണ്ട്. ഇത് ആരോഗ്യത്തിന് ഹാനീകരമാണ്. ഇത്തരം മായങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ ചില മാർഗങ്ങളുണ്ട്.

  • ഒരു ടീസ്‌പൂൺ മഞ്ഞൾപ്പൊടി വെള്ളത്തിൽ കലർത്തുക. പൊടി അടിയിൽ ഊറിക്കൂടുകയും വെള്ളം ഇളം മഞ്ഞയായി മാറുകയും ചെയ്‌താൽ മായം ഇല്ലെന്ന് വിശ്വസിക്കാം.
  • മഞ്ഞളിന്റെ നിറം കൂട്ടാൻ മെലാറ്റിൻ ചേർത്തിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഒരു ടെസ്‌റ്റ് ട്യൂബിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക. ഇതിലേക്ക് നേർപ്പിക്കാത്ത ഹൈഡ്രോക്ലോറിക് ആസിഡ് രണ്ടോ മൂന്നോ തുള്ളി ചേർക്കുക. ശേഷം കുലുക്കി യോജിപ്പിക്കുക. ലായനി പിങ്ക് നിറം ആവുകയാണെങ്കിൽ മെലാറ്റിന്റെ ശക്തമായ സാന്നിധ്യമുണ്ട്.
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOME, TIPS, EASY TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY