SignIn
Kerala Kaumudi Online
Thursday, 18 June 2026 4.05 AM IST

കിടക്കയിൽ ഒളിഞ്ഞിരിക്കുന്ന അപകടം,​ രോഗാണുക്കളുടെ കേന്ദ്രമെന്ന് പഠനം

bed

തലയിണ ഇല്ലാതെ ഉറങ്ങാൻ പറ്റാത്തവരാണ് കൂടുതലും. എന്നാൽ തലയിണ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചെറിയൊരു അശ്രദ്ധ നമ്മുടെ ആരോഗ്യത്തെ വരെ ബാധിച്ചേക്കാം. തലയിണയിലെ കവറിലാണ് ശ്രദ്ധ വേണ്ടത്, യഥാസമയം തലയിണയുടെ കവർ മാറ്റാൻ പലരും ശ്രദ്ധിക്കാറില്ല. ഒരേ കവർ തന്നെ മാസങ്ങളോളം ഉപയോഗിക്കുന്നവരും ഉണ്ട്. കവർ കഴുകി ഉപയോഗിച്ചില്ലെങ്കിൽ രോഗാണുക്കളുടെ കേന്ദ്രമായി തലയിണ കവർ മാറും,

ഒരാഴ്ച മുമ്പ് കഴുകിയ കവർ ആണെങ്കിൽ പോലും ടോയ്‌ലെറ്റിന്റെ ഇരിപ്പിടത്തിൽ ഉള്ളതിനെക്കാൾ 17000 മടങ്ങ് ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്നാണ് ഒരു അമേരിക്കൻ സർവകലാശാല നടത്തിയ പഠനത്തിൽ പറയുന്നത്. കഴുകാത്ത തലയിണയിൽ ചർമ്മത്തിൽ അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെ പഠനത്തിൽ കണ്ടെത്തിയിരുന്നു.

ചർമ്മത്തിലെ മൃതകോശങ്ങളും വിയർപ്പും പൊടിപടലങ്ങളുമാണ് ഇത്തരം ബാക്ചീരിയകൾക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത്. ബാത്ത്റൂം ഡോറിൽ കണ്ടെത്തിയ ബാക്ടീരിയകളെക്കാൾ 25000 മടങ്ങ് ബാക്ടീരിയകൾ തലയിണ കവറിലുണ്ടെന്നും പഠനത്തിൽ പറയുന്നു. ന്യൂമോണിയയ്ക്ക് വരെ കാരണമാകുന്ന ബാക്ടിരിയകൾ ഇവയിൽപ്പെടും, ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ബാസില ബാക്ടീരിയയും തലയിണ കവറുകളിൽ കണ്ടെത്തിയിട്ടുണ്ട്.

അതിനാൽ ബെഡ് ഷീറ്റും തലയിണ കവറും ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കഴുകേണ്ടത് അത്യാവശ്യമാണ്. ഉറങ്ങുമ്പോൾ വിയർക്കുന്നവർ, മുടിയിൽ എണ്ണ തേച്ച് ഉറങ്ങുന്നവർ, മേക്കപ്പ് ഇടട് കിടക്കുന്നവർ എന്നിവർ രണ്ട് ദിവസം കൂടുമ്പോൾ തലയിണ കവറുകൾ കഴുകണം. കഴുകുമ്പോൾ ചെറുചൂടുള്ള വെള്ളവും നല്ല ഡിറ്റർജെന്റും സോപ്പും ഉപയോഗിക്കാൻ ശ്രദ്ധിക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MY HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY