SignIn
Kerala Kaumudi Online
Saturday, 17 October 2026 5.36 PM IST

തലയിണ എളുപ്പത്തിൽ വൃത്തിയാക്കാം; മഞ്ഞക്കറയും ദുർഗന്ധവും ഞൊടിയിടയിൽ അകറ്റാം

pillow
പ്രതീകാത്മക ചിത്രം

ഒരു ദിവസത്തിന്റെ മൂന്നിലൊന്ന് സമയവും നമ്മൾ ഉറങ്ങാനാണ് ഉപയോഗിക്കുന്നത്. കിടക്കവിരികളും തലയിണയുറകളും പതിവായി കഴുകുമ്പോഴും തലയിണ വൃത്തിയാക്കുന്ന കാര്യം പലരും മറന്നുപോകാറുണ്ട്. തലയിലെ എണ്ണമയം, അന്തരീക്ഷത്തിലെ പൊടി എന്നിവയെല്ലാം തലയിണയിൽ അടിഞ്ഞുകൂടാറുണ്ട്. ഇതോടെ അവയിൽ മഞ്ഞക്കറകൾ പ്രത്യക്ഷപ്പെടാനും ദുർഗന്ധം അനുഭവപ്പെടാനും തുടങ്ങും.

എന്നാൽ, കഴുകിയാൽ ഉപയോഗശൂന്യമാകുമെന്ന ഭയത്താൽ തലയിണകൾ കഴുകാതെ മാറ്റിവയ്‌ക്കുന്നവരോ ഉപേക്ഷിക്കുന്നവരോ ആണോ നിങ്ങൾ? എങ്കിൽ അഞ്ച് ഘട്ടങ്ങളിലൂടെ എളുപ്പത്തിൽ തലയിണ വൃത്തിയാക്കാം.

ലേബൽ പരിശോധിക്കുക

  • തലയിണയുടെ കവറും സംരക്ഷണത്തിനുള്ള കവറും മാറ്റി കഴുകാൻ അനുയോജ്യമാണെന്ന് ഉറപ്പാക്കുക.
  • തലയിണ പുറത്തുകൊണ്ടുപോയി തട്ടിക്കുലുക്കി പൊടി കളയുക

കറ നീക്കുക

  • ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത പേസ്റ്റ് കറയുള്ള ഭാഗത്ത് പുരട്ടി 15-20 മിനിറ്റ് മുക്കി വയ്ക്കുക. ശേഷം മൃദുവായ തുണിയോ ബ്രഷോ ഉപയോഗിച്ച് പതുക്കെ തുടയ്‌ക്കുക.
  • ആവശ്യമെങ്കിൽ വീര്യം കുറഞ്ഞ ഡിറ്റർജന്റും വെള്ളവും ഇതിനൊപ്പം ഉപയോഗിക്കാം.

കൈകൊണ്ട് കഴുകുക

  • ഇളം ചൂടുവെള്ളത്തിൽ വീര്യം കുറഞ്ഞ ഡിറ്റർജന്റ് ചേർത്ത് തലയിണ പതുക്കെ അമർത്തി കഴുകുക. ഏകദേശം 20 മിനിറ്റെങ്കിലും വെള്ളത്തിൽ മുക്കി വയ്‌ക്കണം.
  • അഴുക്ക് അവശേഷിക്കുന്നുണ്ടെങ്കിൽ വീണ്ടും പതുക്കെ അമർ‌ത്തി കഴുകാം.
  • സോപ്പിന്റെ അംശം കളയുന്നതിനായി ശുദ്ധജലത്തിൽ പലതവണ കഴുകുക.

നന്നായി ഉണക്കുക

  • തലയിണ നന്നായി കഴുകിയശേഷം വൃത്തിയുള്ള ഉണങ്ങിയ ടവൽ ഉപയോഗിച്ച് തലയിണ അമർത്തി പൊതിഞ്ഞെടുത്ത് ഈപ്പം നീക്കുക.
  • നല്ല വായുസഞ്ചാരമുള്ളിടത്തിട്ട് തലയിണ ഉണക്കാം.
  • വെള്ളം കളയാനായി തലയിണ പിഴിഞ്ഞുതിരിക്കുന്നത് ഉള്ളിലെ സ്‌പോഞ്ചിനെ കട്ടയാക്കുകയും അതിന്റെ ആകൃതി നഷ്‌ടപ്പെടുത്തുകയും ചെയ്യുമെന്ന കാര്യം മറക്കരുത്.

English Summary

Yellow stains and unpleasant odours can build up on pillows over time. Follow these five simple steps to clean pillows at home without a washing machine.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOW TO CLEAN PILLOW, WASHING PILLOW, SLEEP HYGIENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE