
വീട്ടിൽ ഫ്രിഡ്‌ജുള്ളവർ നേരിടുന്ന ഒരു പ്രശ്നമാണ് ദുർഗന്ധം. ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്ന സാധനങ്ങൾ കേടാകുമ്പോഴും അഴുകുമ്പോഴുമാണ് ഫ്രിഡ്‌ജിനുള്ളിൽ ദുർഗന്ധം നിറയുന്നത്. നിറയെ സാധങ്ങൾ ഏറെ നാൾ സൂക്ഷിക്കുമ്പോഴും ഫ്രിഡ്ജിനുള്ളിൽ ദുർഗന്ധമുണ്ടാകാം. ഇതകറ്റാൻ തേയിലപ്പൊടി സഹായിക്കും. ചായയും കട്ടൻചായയും ഉണ്ടാക്കിയതിനുശേഷം തേയിലച്ചണ്ടി കളയുകയാണ് ചെയ്യാറ്. എന്നാൽ ബാക്കിവരുന്ന ഈ തേയില സൂക്ഷിച്ചാൽ ഫ്രിഡ്‌ജിനുള്ളിലെ ദുർഗന്ധമകറ്റാൻ ഉപയോഗിക്കാം.
ദുർഗന്ധം ആഗിരണം ചെയ്യാൻ തേയിലപ്പൊടിക്ക് സാധിക്കും. ബാക്കിവരുന്ന തേയില നന്നായി ഉണക്കിയെടുത്തതിനുശേഷം ഒരു മസ്ളിൻ തുണിയിൽ കെട്ടിവയ്ക്കണം. ഈ കിഴി ഫ്രിഡ്‌ജിൽ സൂക്ഷിച്ചാൽ മാത്രം മതിയാവും, ദുർഗന്ധം താനെ അകലും. മൈക്രോവേവ് ഓവനിലെ ദുർഗന്ധം അകറ്റാനും ഇങ്ങനെ ചെയ്യാം. ഓവൻ ഉപയോഗിച്ചതിനുശേഷം ഉള്ളിലെ ചൂട് മാറുന്നതിന് മുൻപ് ഈ കിഴി അകത്ത് കുറച്ചുനേരം വയ്ക്കണം. ദുർഗന്ധം പാടെ അകലും.
പാത്രത്തിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന ഭക്ഷണം, പഴയ ഭക്ഷണം എന്നിവ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. എപ്പോഴും ഫ്രിഡ്ജ് വൃത്തിയാക്കി വയ്ക്കുക. ഇല്ലെങ്കിൽ ഒരു ഭക്ഷണത്തിലെ അണുക്കൾ മറ്റൊരു ഭക്ഷണ പദാർത്ഥത്തിൽ കടക്കാനും ഭക്ഷ്യവിഷബാധ ഉണ്ടാകാനും സാദ്ധ്യതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |