മിക്കവീടുകളിലും കാണുന്ന ഒന്നാണ് നിലവിളക്കും ഓട്ടുപാത്രങ്ങളും. ഇവ കാണാൻ നല്ല ഭംഗിയാണെങ്കിലും സൂക്ഷിക്കാൻ വലിയ ബുദ്ധമുട്ടാണ്. കാരണം വളരെപ്പെട്ടെന്ന് തന്നെ ഇവ കരിപിടിക്കുകയും ഭംഗി നഷ്ടമാകുകയും ചെയ്യുന്നു. പലപ്പോഴും ഇവ മണിക്കൂറുകളോളം ഉരച്ചുകഴുകേണ്ട സ്ഥിതിയാണ്. എന്നാൽ ഇനിമുതൽ ഈ പ്രശ്നം ഉണ്ടാവില്ല.
പകരം വളരെ എളുപ്പത്തിൽ വലിയ ചെലവില്ലാതെ തന്നെ നിലവിളക്കുകളും ഓട്ടുപാത്രങ്ങളും ഭംഗിയുള്ളതാക്കാം. അതിനാകെ വേണ്ടത് അരി കഴുകിയെടുത്ത വെള്ളമാണ്. അരി കഴുകിയ വെള്ളത്തിലെ സ്വാഭാവിക അന്നജവും നേരിയ അമ്ലഗുണവും വിളക്കിലെ കരിയും എണ്ണമയവും ഇളകാൻ സഹായിക്കുന്നു. എങ്ങനെയാണ് ഈ വെള്ളം ഉപയോഗിച്ച് നിലവിളക്കുകളും ഓട്ടുപാത്രങ്ങളും കറകളഞ്ഞ് തിളക്കമുള്ളതാക്കുന്നതെന്ന് നോക്കാം.
ആദ്യം അത്യാവശ്യം വലിപ്പമുള്ള പാത്രത്തിൽ അരി കഴുകിയ വെള്ളമെടുക്കണം. ഇനി ഈ വെള്ളത്തിലേയ്ക്ക് അഴുക്കുപിടിച്ച ഓട്ടുപാത്രങ്ങളും വിളക്കുകളും എണ്ണ കളയാതെ തന്നെ രണ്ടുമണിക്കൂറെങ്കിലും മുക്കിവയ്ക്കണം. നന്നായി മുങ്ങിയിരിക്കത്തക്ക വിധത്തിൽ വെള്ളം വേണം. ഇനി ഒരു സ്ക്രബ്ബറെടുത്ത് ഡിഷ് വാഷിൽ മുക്കി വിളക്കും ഓട്ടുപാത്രങ്ങളും തേച്ചുകഴുകണം. പിന്നീട് സാധാരണ വെള്ളത്തിൽ കഴുകിയെടുക്കാം. പെട്ടെന്ന് തന്നെ അവ വൃത്തിയായി കിട്ടും. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഇങ്ങനെ ചെയ്താൽ വിളക്കുകളും ഓട്ടുപാത്രങ്ങളും പുത്തൻപോലെ തിളങ്ങും.
A simple, cost-effective method for cleaning tarnished brass lamps and utensils utilizes rice-washed water. Items are soaked for two hours, then scrubbed with dish soap to quickly restore their shine. This technique offers an effortless solution, eliminating extensive scrubbing, and maintaining their aesthetic appeal with regular weekly application.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |