സവാള ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ടോ? എന്നാൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം
1 MIN READ | AUTHOR : Web Desk PUBLISHED: OCTOBER 04, 2026 11:37 PM IST
പ്രതീകാത്മകചിത്രം
നമുടെ അടുക്കളയിൽ എപ്പോഴും കാണുന്ന ഒന്നാണ് സവാള. മിക്ക കറികൾക്കും നാം സവാള ഉപയോഗിക്കാറുണ്ട്. അതിനാൽ ഒന്നോ രണ്ടോ കിലോ അധികം വാങ്ങിവയ്ക്കാറാണ് പതിവ്. എന്നാൽ ശരിയായി സൂക്ഷിച്ചില്ലെങ്കിൽ ഇവ പെട്ടെന്ന് അഴുകിപ്പോകാറുണ്ട്. എങ്ങനെ ശരിയായ രീതിയിൽ സവാള സൂക്ഷിക്കാമെന്ന് നോക്കിയാലോ?
മുറിക്കാത്ത സവാളകൾ കൂടുതൽ ദിവസം കേടുകൂടാതെ ഇരിക്കാൻ വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കുക.
പ്ലാസ്റ്റിക് കവറുകളിലോ അടച്ച പാത്രങ്ങളിലോ സവാള ഒരിക്കലും സൂക്ഷിക്കരുത്. ഇത് ഈർപ്പം തങ്ങിനിന്ന് സവാള ചീഞ്ഞുപോകാൻ കാരണമാകും.
ഉരുളക്കിഴങ്ങും സവാളയും ഒന്നിച്ച് സൂക്ഷിച്ചാൽ ഇവ രണ്ടും പെട്ടെന്ന് ചീഞ്ഞുപോകും.
സവാള കേടാകാതിരിക്കാൻ ഫ്രിഡ്ജിൽ വയ്ക്കുന്നവർ നിരവധിയാണ്. എന്നാൽ ഇത്തരത്തിൽ സവാള ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് പെട്ടെന്ന് ചീഞ്ഞുപോകാൻ കാരണമാകും.
മുറിച്ച സവാള ഫ്രിഡ്ജിൽ സൂക്ഷിക്കാം. എന്നാൽ മുറിച്ച ഭാഗം തുറന്നുവച്ച രീതിയിൽ ഫ്രിഡ്ജിൽ വയ്ക്കരുത്. സവാളയുടെ മുറിച്ച ഭാഗം നന്നായി പൊതിഞ്ഞ് വയ്ക്കണം.
സൂര്യപ്രകാശം ഏൽക്കുന്ന ഇടങ്ങളിൽ ഉള്ളി വയ്ക്കരുത്. ഇത് ഉള്ളി പെട്ടെന്ന് ഉണങ്ങിപ്പോകാനും മുളയ്ക്കാനും കാരണമാകും. വീടിനുള്ളിൽ തണലുള്ള സ്ഥലത്ത് സൂക്ഷിക്കുക.
സിങ്കിന് താഴെയോ അല്ലെങ്കിൽ വെള്ളം നനയാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലോ ഉള്ളി വയ്ക്കരുത്. ഈർപ്പം തട്ടിയാൽ ഉള്ളിയിൽ പൂപ്പൽ വരാൻ സാദ്ധ്യതയുണ്ട്.
ഉള്ളി പേപ്പർ വിരിച്ചശേഷം നിരത്തി വയ്ക്കണം. അല്ലാതെ അവ ഒന്നിനുമുകളിൽ ഒന്നായി കൂട്ടിയിടരുത്.
English Summary
Onions are a common ingredient in most kitchens, but they can spoil quickly if stored incorrectly. This article explains simple ways to keep onions fresh for longer, including storing uncut onions in a cool, dry and well-ventilated place, avoiding plastic bags and closed containers, keeping onions away from potatoes and moisture, and properly wrapping cut onions before refrigerating them.
RELATED TOPICS: ONION STORAGE TIPS, HOW TO STORE ONIONS, KEEP ONIONS FRESH, KITCHEN STORAGE TIPS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
കൊല്ലം: ആന്ധ്രാപ്രദേശ് സവാള ഉത്തരേന്ത്യയിലും കേരളമൊഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും എത്തിയതോടെ മഹാരാഷ്ട്ര സവാളയുടെ മൊത്തവിലയിൽ മൂന്ന് രൂപയുടെ ഇടിവ്.