SignIn
Kerala Kaumudi Online
Thursday, 27 August 2026 8.28 AM IST

പണം കടം നൽകിയില്ല; രാത്രി വീട്ടിൽ കയറി ഐഫോൺ  കവർന്ന സംഘം പിടിയിൽ

libin
അറസ്റ്റ് ചെയ്ത മൂന്നംഗ സംഘവുമായി പൊലീസ്

തിരുവനന്തപുരം: വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്ന കേസിൽ മൂന്നുപേർ പിടിയിൽ. ലിബിൻ, അക്ഷയ്, ആശിഷ് എന്നിവരെയാണ് പിടികൂടിയത്. തിരുവനന്തപുരം വലിയത്തലയിലാണ് സംഭവം നടന്നത്.

ചൊവ്വാഴ്ച രാത്രിയോടെ ശ്രീഹരി എന്ന വ്യക്തിയുടെ വീട്ടിലാണ് കവർച്ച നടന്നത്. മൂന്നംഗ സംഘം വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയാണ് ഐഫോൺ കവർന്നത്. എടയ്‌ക്കോടുവച്ചാണ് നരുവാമൂട് പൊലീസ് സംഘത്തെ അറസ്റ്റ് ചെയ്തത്. പണം കടം നൽകാത്തതിലുള്ള വിരോധമാണ് കവർച്ചയ്ക്ക് കാരണമെന്നാണ് വിവരം. ലിബിൻ പോക്‌സോ ഉൾപ്പെടെ അഞ്ചുകേസുകളിൽ പ്രതിയാണ്. ആശിഷ് പത്തോളം കേസുകളിലും പ്രതിയാണ്.

English Summary

Three men—Libin, Akshay, and Ashish—were arrested by Naruvamood police for allegedly robbing an iPhone from Sreehari's house in Valiyathala, Thiruvananthapuram. The incident occurred Tuesday night when the group created a fearful atmosphere. Police apprehended them at Edayakkodu. The motive was reportedly resentment over unpaid money. Libin and Ashish have prior criminal records.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRIVANDRUM ROBBERY, THIRUVANANTHAPURAM CRIME, IPHONE ROBBERY, IPHONE STOLEN, HOUSE ROBBERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY