ചെന്നൈ: തമിഴ്നാട്ടിലെ 52 പ്രമുഖ ക്ഷേത്രങ്ങളിൽ സ്മാർട്ട്ഫോൺ കൊണ്ടുപോകുന്നതിന് വിലക്ക് ഏർപ്പെടുത്തി വിജയ് സർക്കാർ. പുതിയ നിയമം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ക്ഷേത്രങ്ങളുടെ ശാന്തമായ അന്തരീക്ഷം സംരക്ഷിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് തമിഴ്നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് അറിയിച്ചു.
ക്യാമറയില്ലാത്ത സാധാരണ മൊബൈൽ ഫോണുകൾ കൈവശംവയ്ക്കാൻ ഭക്തർക്ക് അനുമതിയുണ്ടായിരിക്കും. ക്ഷേത്രങ്ങൾക്കുള്ളിൽവച്ച് ചിത്രങ്ങളും റീൽസും പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് പതിവായതോടെയാണ് കർശന നടപടിയെന്ന് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് മന്ത്രി രമേഷ് വ്യക്തമാക്കി. ഇത് ക്ഷേത്രങ്ങളുടെ ശാന്തവും ആത്മീയവുമായ അന്തരീക്ഷത്തെ തകർക്കുന്നുവെന്നും മറ്റ് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
നിലവിൽ മൊബൈൽ ഫോണുകൾ സൂക്ഷിക്കുന്നതിനായി ക്ഷേത്രപ്രവേശന കവാടങ്ങളിൽ പ്രത്യേക കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഓരോ ഫോണിനും അഞ്ച് രൂപ എന്ന നിരക്കിൽ ടോക്കൺ ഫീസ് ഈടാക്കുകയും ചെയ്യും. ഫോൺ നൽകുമ്പോൾ ഭക്തർക്ക് ടോക്കണോ രസീതോ നൽകും. ദർശനം കഴിഞ്ഞ് തിരികെ ഇറങ്ങുമ്പോൾ ഇത് കാണിച്ച് ഫോൺ തിരികെ വാങ്ങാം.
കാഞ്ചീപുരത്തെ പ്രശസ്തമായ ദേവരാജസ്വാമി-അതി വരദർ ക്ഷേത്രത്തിൽ പുതിയ സംവിധാനം വിജയകരമായി നടപ്പില്ലാക്കിയതായി ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് അറിയിച്ചു. ഇവിടെ കമ്പ്യൂട്ടറിൽ ഭക്തരുടെ ഫോട്ടോയും മൊബൈൽ ഫോൺ വിവരങ്ങളും രജിസ്റ്റർ ചെയ്താണ് ഫോണുകൾ സൂക്ഷിക്കുന്നത്. അതേസമയം, ഭക്തരുടെ തിരക്ക് വർദ്ധിക്കുമ്പോൾ കൗണ്ടറുകളിൽ നീണ്ട ക്യൂ ഉണ്ടാകാൻ സാദ്ധ്യതയുളളതിനാൽ കൂടുതൽ കൗണ്ടറുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
The Tamil Nadu government led by Chief Minister M.K. Stalin has banned visitors from carrying smartphones into several major temples across the state. The new rule came into effect on Tuesday and was introduced by the Hindu Religious and Charitable Endowments (HR&CE) Department.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |