വീടുകളിലെ പ്രധാനശല്യക്കാരാണ് പാറ്റകൾ. ഇവയുണ്ടാക്കുന്ന ശല്യവും ബുദ്ധിമുട്ടുകളും ചില്ലറയല്ല. പാറ്റയെ ഇല്ലാതാക്കുക എന്നത് വീട്ടമ്മമാരെ സംബന്ധിച്ച് വലിയ തലവേദനയാണ്. സാധാരണ വിപണിയിൽ ലഭിക്കുന്ന ചോക്ക് രൂപത്തിലുള്ള വിഷമാണ് ഇവയെ തുരത്താൻ ഉപയോഗിക്കുന്നത്.
എന്നാൽ അതത്രകണ്ട് ഫലപ്രഥമാകണമെന്നില്ല. എന്നാൽ ഒരു മുട്ട കയ്യിലുണ്ടെങ്കിൽ ഇവയെ എളുപ്പത്തിൽ കൂട്ടത്തോടെ വീട്ടിൽനിന്ന് തുരത്താനാകും. വിഷത്തിന്റെ സഹായമില്ലാതെ പാറ്റകളെ നശിപ്പിക്കാൻ മുട്ടകൊണ്ടുള്ള താഴെ പറയുന്ന ലളിതമായ വിദ്യ പരീക്ഷിക്കൂ.
ആദ്യം പാത്രത്തിലേക്ക് ഒരു മുട്ടയുടെ മഞ്ഞക്കരു മാത്രം ഇട്ടുകൊടുക്കണം. ഇനി ഇത് നന്നായി ഇളക്കണം. മഞ്ഞക്കരുവിലേയ്ക്ക് ബോറിക് ആസിഡ് പൊടി ചേർത്തുകൊടുക്കണം. ഇത് മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങാവുന്നതാണ്.
ഇനി മഞ്ഞക്കരുവും ബോറിക് ആസിഡും കൂടി നന്നായി ഇളക്കി യോജിപ്പിച്ച് ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന പരുവത്തിലാക്കിയെടുക്കണം. ശേഷം ഇതിനെ വളരെ ചെറിയ ഉരുളകളാക്കി പാറ്റ ശല്യമുള്ള വീടിന്റെ ഭാഗങ്ങളിൽ വച്ചുകൊടുക്കണം. ഇത് പാറ്റകൾ ഉറപ്പായും കഴിക്കുകയും ചത്തുപോകുകയും ചെയ്യുന്നു.
A simple home remedy offers an effective, non-toxic method to eliminate cockroaches using an egg and boric acid powder. The technique involves mixing egg yolk with boric acid to form small bait balls. These are placed in cockroach-infested areas, causing the pests to consume them and die. This provides an easy alternative to conventional poisons for homeowners.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |