SignIn
Kerala Kaumudi Online
Thursday, 29 October 2026 5.13 AM IST

സെയ്‌ഫ് അലി ഖാന്റെ 800 കോടി രൂപയുടെ കൊട്ടാരം ; നിർമ്മാണത്തിന് പിന്നിലുണ്ട് ഒരു കല്യാണക്കഥ

pataudi-palace-

ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെ ഉടമസ്ഥതയിലുള്ള പട്ടൗഡി പാലസ് പ്രസിദ്ധമണ്. ഗുരുഗ്രാമിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയായിട്ടാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഗോതമ്പുപാടങ്ങൾക്ക് നടുവിൽ വെളുത്ത മുഖപ്പോട് കൂടിയ രണ്ടുനില കെട്ടിടം ആരെയും ആകർഷിക്കുന്നതാണ്.

സെയ്‌ഫ് അലിഖാന്റെ മുത്തച്ഛൻ നവാബ് മുഹമ്മദ് ഇഫ്‌തിഖാർ അലിഖാൻ പട്ടൗഡിയാണ് കൊട്ടാരത്തിന്റെ നി‌ർമ്മാണത്തിന് തുടക്കം കുറിച്ചത്. ഇതിന് പിന്നിലെ കഥയും ഏറെ കൗതുകകരമാണ് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടനായിരുന്നു ഇഫ്തിഖാർ അലിഖാൻ പട്ടൗഡി. . ഭോപ്പാലിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന നവാബ് ഹമീദുള്ള ഖാന്റെ രണ്ടാമത്തെ മകൾ ബീഗം സജിദ സുൽത്താനുമായുള്ള വിവാഹത്തിന് ഒരുങ്ങുകയായിരുന്നു അദ്ദേഹം. തന്റെ കുടുംബ വസതി വധുവിന്റെ രാജകീയ ജീവിത ശൈലിക്ക് അനുയോജ്യമായത്ര പ്രൗഢിയുള്ളതല്ലെന്ന് അദ്ദേഹത്തിന് തോന്നി. തുടർന്നാണ് കൊട്ടാരത്തിന്റെ നിർമ്മാണം ആരംഭിച്ചത്. കൊളോണിയൽ കാലഘട്ടത്തിലെ മാളികകളുടെ മാതൃകയിലാണ് കൊട്ടാരം രൂപകല്പന ചെയ്തത്. റോബർട്ട് ടോർ റസലായിരുന്നു മുഖ്യശില്പി. കാൾ മാൾട്ടെ വോൺ ഹെയ്ൻസായിരുന്നു സഹായി.

സെയ്ഫ് അലിഖാന്റെ പിതാവും പട്ടൗഡി നാട്ടുരാജ്യത്തിലെ അവസാന ഭരണാധികാരിയും പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരവുമായ 'ടൈഗർ പട്ടൗഡി' എന്നറിയപ്പെട്ടിരുന്ന മൻസൂർ അലി ഖാൻ പട്ടൗഡി 2011 സെപ്തംബർ 22നാണ് അന്തരിച്ചത്. 2019ൽ ഒരു അഭിമുഖത്തിൽ പിതാവിന്റെ മരണശേഷം കൊട്ടാരം നീംറാന ഗ്രൂപ്പ് ഓഫ് ഹോട്ടൽസിന് വാടകയ്ക്ക് നൽകിയിരുന്നുവെന്ന് സെയ്ഫ് വെളിപ്പെടുത്തിയിരുന്നു. 2014ൽ സെയ്ഫ് കൊട്ടാരം തിരിച്ചുപിടിച്ചു.

'

800 കോടി രൂപയുടെ പാലസിനുള്ളിൽ


ഇബ്രാഹിം കോഠി എന്നും അറിയപ്പെടുന്ന കൊട്ടാരത്തിൽ 150 മുറികളാണ് കൊട്ടാരത്തിലുള്ളത്. ഏഴ് കിടപ്പുമുറികൾ, നിരവധി ബില്യാർഡ്‌സ് മുറികൾ, ആഡംബരം ന ിറഞ്ഞ ഭക്ഷണശാല എന്നിവയും ഇവിടെയുണ്ട്. നീന്തൽക്കുളത്തിന് പുറമെ ഭംഗിയായി പരിപാലിച്ച പുൽത്തകിടികളും പൂന്തോട്ടങ്ങളും കൊട്ടാരത്തിന്റെ പ്രത്യേകതകളാണ്. കുടുംബാംഗങ്ങൾ പലപ്പോഴും ഇവിടെ സമയം ചെലവഴിക്കാറുണ്ട്. നിരവധി ഹിന്ദി സിനിമകളുടെയും വെബ് സീരീസുകളുടെയും ചിത്രീകരണത്തിനും പട്ടൗഡി പാലസ് വേദിയായിട്ടുണ്ട്.

മംഗൾ പാണ്ഡെ, വീർസാറ, താണ്ഡവ്, രംഗ് ദേ ബസന്തി, ഗാന്ധി മൈ ഫാദർ, മേരേ ബ്രദർ കി ദുൽഹൻ തുടങ്ങിയ ചിത്രങ്ങളും സീരീസുകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. .

English Summary

Saif Ali Khan's Pataudi Palace, located near Gurugram, was built by his grandfather Nawab Iftikhar Ali Khan Pataudi. The grand estate, reacquired by Saif in 2014 after being leased, features 150 rooms, a pool, and extensive gardens. Valued at ₹800 crore, it also serves as a popular filming location for Bollywood productions and web series.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MY HOME, SAIF SLIKHAN, PATAUDI PALACE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE