വീട്ടിലെ പ്രധാന ശല്യക്കാരാണ് എലികൾ. ഇവ അടുക്കളയിലും മറ്റും കയറി ഭക്ഷണസാധനങ്ങൾ നശിപ്പിക്കുന്നത് മാത്രമല്ല, പലതരം മാരകമായ രോഗങ്ങളും പരത്താറുണ്ട്. അതിനാൽ വീട്ടിൽ നിന്ന് ഇവയെ തുരത്തേണ്ടതുണ്ട്. ഇതിനായി ഭൂരിഭാഗംപേരും വിഷമാണ് ഉപയോഗിക്കുന്നത്.
എന്നാൽ കുട്ടികളുള്ള വീട്ടിൽ ഇത്തരത്തിൽ വിഷം വയ്ക്കുന്നത് ഏറെ അപകടകരമാണ്. ഇത്തരം സാഹചര്യങ്ങളിൽ വിഷം വയ്ക്കാതെ തന്നെ എലികളെ തുരത്താനുള്ള എളുപ്പവഴികൾ തേടാറുണ്ട്. അത്തരത്തിലൊരു സൂത്രവിദ്യ പരിചയപ്പെടാം. ഇതിനായി വേണ്ടത് ഒരു തെർമോകോൾ മാത്രമാണ്. എങ്ങനെയാണ് തെർമോകോൾ ഉപയോഗിച്ച് എലികളെ തുരത്തേണ്ടതെന്ന് നോക്കാം.
ആദ്യം രണ്ടോ മൂന്നോ കഷ്ണം തെർമോകോൾ മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കണം (അല്ലാതെ പൊടിക്കാൻ സാധിക്കുമെങ്കിൽ അങ്ങനെയും ചെയ്യാം). ഈ പൊടി ഒരു ബൗളിലേയ്ക്ക് മാറ്റണം. ഇനി നമുക്ക് ആവശ്യം എലികളെ ആകർഷിക്കാൻ സാധിക്കുന്ന എന്തെങ്കിലും ഭക്ഷണസാധനമാണ്. ഉരുളക്കിഴങ്ങ്, മരിച്ചീനി, ബിസ്കറ്റ്, കപ്പലണ്ടി ഇവയിലേതെങ്കിലും ഒന്നെടുക്കണം.
ഉരുളക്കിഴങ്ങാണ് ഏറ്റവും നല്ലത്. ഒരു ഉരുളക്കിഴങ്ങെടുത്ത് ചെറുതായി ചിരകിയെടുക്കണം. നേരത്തെ പൊടിച്ചുവച്ചിരിക്കുന്ന തെർമോകോളിനേക്കാൾ കൂടുതൽ ഉരുളക്കിഴങ്ങുവേണം എടുക്കാൻ. ഇനി ഉരുളക്കിഴങ്ങ് പൊടിച്ച തെർമോകോളിലേയ്ക്ക് ചേർക്കണം. ചെറുതായി പൊടിച്ച ഉണക്കമീനും കൂടി ചേർത്താൽ എലികളെ പെട്ടെന്ന് ആകർഷിക്കാൻ കഴിയും. ഇതിലേയ്ക്ക് ഒന്നോ രണ്ടോ പാരസെറ്റമോൾ പൊടിച്ച് ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കണം. ശേഷം ചിരട്ടകളിലാക്കി സ്ഥിരമായി എലികളുടെ ശല്യമുള്ള സ്ഥലങ്ങളിൽ വയ്ക്കണം. എലികളെ എളുപ്പത്തിൽ തുരത്താം.
The article suggests using crushed thermocol mixed with grated potato, dried fish, and crushed paracetamol to get rid of rats without commercial poison. However, this method is dangerous and should not be followed: paracetamol can poison children and pets, and thermocol is not a proven rat-control method. Use secure snap traps or contact a professional pest-control service instead.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |