SignIn
Kerala Kaumudi Online
Monday, 13 July 2026 9.21 AM IST

ഒരു സ്‌പൂൺ കടലമാവ് മതി;  എലികൾ പിന്നെ വീടിന്റെ പരിസരത്ത് പോലും വരില്ല

rat

മിക്കവീടുകളിലും ഇന്ന് നേരിടുന്ന പ്രധാന പ്രശ്നമാണ് എലി ശല്യം. എലികൾ കാരണം തുണി, ഭക്ഷണ സാധനങ്ങൾ, പച്ചക്കറി, പലചരക്ക് തുടങ്ങിയ ഒരു സാധനങ്ങളും വീട്ടിൽ വയ്ക്കാൻ പറ്റില്ല. ഇവയെല്ലാം എലി നശിപ്പിക്കുന്നു. മാത്രമല്ല എലിപ്പനി പോലുള്ള രോഗങ്ങളും ഇവ കാരണം ഉണ്ടാകാം. എലിയെ വീട്ടിൽ നിന്ന് അകറ്റാൻ പലരും എലിവിഷം പോലുള്ളവ ഉപയോഗിക്കുന്നു. എന്നാൽ കുട്ടികളുള്ള വീട്ടിൽ അത് വളരെ ദോഷമാണ്. രാസവസ്തുക്കളുടെ അമിത ഉപയോഗമില്ലാതെ സുരക്ഷിതമായി എലികളെ വീടിന് പുറത്താക്കാൻ കഴിയും. അതിനുള്ള ചില പൊടിക്കെെകൾ നോക്കിയാലോ?

ഗോതമ്പ്, കടലമാവ്, പച്ചമുളക്, വാഷിംഗ് പൗഡർ എന്നിവയാണ് ഇതിനായി ആദ്യം വേണ്ടത്. ആദ്യം പഴയ പ്ലാസ്റ്റിക് ബൗളിലേയ്ക്ക് രണ്ട് സ്പൂൺ ഗോതമ്പ് പൊടി എടുക്കുക. അതിലേയ്ക്ക് ഒരു സ്പൂൺ കടലമാവും കുറച്ച് വാഷിംഗ് പൗഡറും ചേർത്തിളക്കി യോജിപ്പിക്കുക. ശേഷം നാല് പച്ചമുളക് ചതച്ച് കൂട്ടിച്ചേർത്ത് ഇളക്കി യോജിപ്പിക്കാം. ആവശ്യത്തിന് വെള്ളവും ഇതിൽ ഒഴിക്കാം. കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കിയെടുക്കാം. ഇവ എലി ശല്യം രൂക്ഷമായ ഇടങ്ങളിൽ വയ്ക്കുക. ഇത് കഴിക്കുന്നത് എലികളുടെ അന്നനാളത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും അവ വീട്ടിൽ നിന്ന് ഓടിപ്പോകുകയും ചെയ്യുന്നു.

അല്ലെങ്കിൽ പുതിനയിലയും എലിയെ തുരത്താൻ സഹായിക്കുന്നു. പുതിനയുടെ രൂക്ഷഗന്ധം എലിക്ക് ഇഷ്ടമല്ലെന്നാണ് പറയപ്പെടുന്നത്. പുതിനയില ചതച്ച് എലികൾ വരുന്ന സ്ഥലത്ത് വച്ചാൽ മാത്രം മതി. എലികൾ ഗന്ധം സഹിക്കാൻ വയ്യാതെ അവിടെ നിന്ന് പോകുന്നു. അല്ലെങ്കിൽ പുതിന എണ്ണയിൽ പഞ്ഞി മുക്കി ആ പഞ്ഞി എലി വരാൻ സാദ്ധ്യതയുള്ള സ്ഥലത്ത് വയ്ക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAT, HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY