തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റം. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്വർണത്തിന്റെ നിരക്കിൽ നേരിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാമിന്റെ വില 13,130 രൂപയാണ്. ഗ്രാമിന് 10 രൂപയാണ് കൂടിയത്. ഇതോടെ പവന് 1,05,040 രൂപ എന്ന നിരക്കിലാണ് വിപണി ആരംഭിച്ചത്. ഇന്നലെ ഒരു ഗ്രാമിന് 13,120 രൂപയായിരുന്നു.
ഒരിടവേളയ്ക്ക് ശേഷം യുഎസ്-ഇറാൻ സമാധാന കരാർ പിൻവലിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണി കൂപ്പുകുത്തിയിരുന്നു. നിക്ഷേപകരുടെ ആസ്തിയിൽ ഏകദേശം പത്ത് കോടിയുടെ നഷ്ടമുണ്ടായതാണ് കണക്ക് വ്യക്തമാക്കുന്നത്. ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ക്രൂഡ് ഓയിൽ വിലയിലും വൻ വർദ്ധനവാണ് ഉണ്ടായത്. ഇത് സ്വർണവിലയിൽ ഏത് തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാക്കുമെന്നതാണ് ഇനി അറിയേണ്ടത്.
ഈ മാസം മൂന്നിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്നലെ യുഎസ്-ഇറാൻ വെടിനിർത്തൽ കരാർ പിൻവലിച്ചതിനെത്തുടർന്ന് സ്വർണവില ഉയരുന്ന സാഹചാര്യമാണുണ്ടായത്. വരും ദിവസങ്ങളിലെ സ്വർണത്തിന്റെ നിരക്കിലെ മാറ്റം പ്രവചിക്കാൻ കഴിയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കേരളത്തിൽ വിവാഹ സീസൺ ആരംഭിക്കാൻ ഇനി അധിക ദിവസമില്ലെന്നത് ആഭരണം വാങ്ങിക്കാൻ തയ്യാറെടുക്കുന്നവർക്ക് കടുത്ത ആശങ്കയാണ് നൽകുന്നത്.
Gold prices in Kerala rose slightly today, with the price increasing by ₹10 per gram to ₹13,130 and ₹80 per sovereign to ₹1,05,040. The rise follows renewed global uncertainty after U.S. President Donald Trump announced the withdrawal of the U.S.-Iran peace agreement, triggering a stock market decline and a surge in crude oil prices. Experts say it is difficult to predict gold price movements in the coming days, raising concerns among buyers as Kerala's wedding season approaches.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |