വെറും 23-ാം വയസിൽ 2025 ഹരിയാന സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി നാടിനഭിമാനമായി മാറിയിരിക്കുകയാണ് ഛവി സർദാന. ഹരിയാന ഹിസാറിലെ ദോഗ്രൻ മൊഹല്ലയിലാണ് ഛവിയും കുടുംബവും താമസിക്കുന്നത്. 675 മാർക്കിൽ 385.80 മാർക്ക് നേടിയാണ് ഛവിയുടെ മിന്നും വിജയം. ഒരു കോച്ചിംഗ് സെന്ററിലും പോകാതെ സ്വന്തമായിതന്നെ പഠിച്ചാണ് ഛവി സ്വപ്നം സാക്ഷാത്‌കരിച്ചത്.
ബിഎ എൽഎൽബി ബിരുദധാരിയാണ് ഛവി. അഭിഭാഷകയാകാനാണ് ആഗ്രഹിച്ചതെങ്കിലും സിവിൽ സർവീസ് മോഹവും ഛവിയുടെ ഉള്ളിലുണ്ടായിരുന്നു. അതിനാൽതന്നെ ബിരുദപഠനത്തിനിടെയിലും സിവിൽ സർവീസിനായി തയ്യാറെടുപ്പ് നടത്തി. രാവിലെ ആറ് മണിമുതൽ ഏകദേശം എട്ട് മണിക്കൂർ പഠനത്തിനായി മാത്രം ചെലവഴിച്ചു. ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം പോലെയുള്ള സമൂഹമാദ്ധ്യമങ്ങൾ പൂർണമായി ഉപേക്ഷിച്ചു. ചാറ്റ്‌ജിപിടിയുടെ സഹായവും തേടി. നിരന്തരമായ തയ്യാറെടുപ്പുകയും സമയബന്ധിതമായുള്ള പഠനവുമായി ലക്ഷ്യത്തിനായുള്ള അർപ്പണവുമാണ് ഉന്നത വിജയത്തിന് സഹായിച്ചതെന്ന് ഛവി പറയുന്നു.
ഹരിയാന സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടത്തിൽ ഏകദേശം 60,000 പേരാണ് പരീക്ഷയെഴുതിയതെന്ന് ഛവി പറഞ്ഞു. പ്രിലിമിനറി, മെയിൻസ്, അഭിമുഖം എന്നിങ്ങനെ വിവിഘ ഘട്ടങ്ങൾക്കുശേഷമായിരുന്നു അന്തിമ ഫലമെത്തിയത്. പഞ്ചാബ് സിവിൽ സർവീസ് പരീക്ഷ, യുപിഎസ്‌സി പരീക്ഷ എന്നിവയുടെയും ഫലത്തിനായി കാത്തിരിക്കുകയാണ് യുവതി. ഛവിയുടെ പിതാവ് ചിരാഗ് സർദാന പ്രിന്റിംഗ് പ്രസ് കട നടത്തിവരികയാണ്. മാതാവ് സുമൻ സർദാന വീട്ടമ്മയും.
At just 23, Chhavi Sardana from Hisar, Haryana, secured fifth rank in the 2025 Haryana Civil Services examination, scoring 385.80 out of 675. A BA LLB graduate, she prepared independently without coaching, studying eight hours daily and using ChatGPT for assistance. She is also awaiting the results of the Punjab Civil Services and UPSC examinations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |