SignIn
Kerala Kaumudi Online
Monday, 27 July 2026 6.36 AM IST

വിവാഹമേ വേണ്ടെന്ന തീരുമാനത്തിന് പിന്നിൽ ഗാമോഫോബിയ; സ്‌ത്രീകളിൽ വ്യാപകമാകുന്ന പ്രവണത

gamophobia

വിവാഹിതയാകാൻ മടിക്കുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിക്കുന്നതായുള്ള നിരവധി സർവേ ഫലങ്ങൾ പുറത്തുവരികയാണ്. മാറിയ ചിന്താഗതിയും ജീവിതരീതികളുമാണ് ഇതിന് പ്രധാന കാരണമാകുന്നത്. വ‌ർദ്ധിക്കുന്ന സ്‌‌ത്രീധന പീഡന കൊലപാതകങ്ങളും ആത്മഹത്യകളും സ്ത്രീകളെ വിവാഹത്തിൽ നിന്ന് പിന്തിരിയാൻ പ്രേരിപ്പിക്കുന്നു. ഗാമോഫോബിയ എന്നാണ് ഈ പ്രവണതയെ വിളിക്കുന്നത്. എന്താണ് ഗാമോഫോബിയ എന്നും അതിന്റെ കാരണങ്ങളും മനസിലാക്കാം.

എന്താണ് ഗാമോഫോബിയ?

വിവാഹം, പ്രണയബന്ധം പോലുള്ളവയിൽ ഏർപ്പെടാനുള്ള ഭയമാണ് ഗാമോഫോബിയ. മറ്റെല്ലാ ഫോബിയകളെയും പോലെ ഇതും ഒരു മാനസികാരോഗ്യ പ്രശ്‌നമാണ്. ഗാമാഫോബിയ സ്‌ത്രീകളിലും പുരുഷൻമാരിലും ഉണ്ടാകാറുണ്ടെങ്കിലും സ്‌ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. അഞ്ചുമുതൽ പത്തുശതമാനം പേരിൽ ഈ മാനസികവൈകല്യം ഉണ്ടാകാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വിവാഹത്തിന്റെ ഗ്രീക്ക് നാമമാണ് 'ഗാമോസ്'. ഫോബിയ എന്നാൽ ഭയവും. ഇതിൽ നിന്നാണ് ഗാമോഫോബിയ എന്ന വാക്ക് ഉണ്ടാവുന്നത്.

ആ‌ർക്കൊക്കെ ഗാമോഫോബിയ ഉണ്ടാവാം?

ബോർഡർലൈൻ പേഴ്‌സണാലിറ്റി ഡിസോർ‌‌ഡർ (ബിപിഒ) ഉള്ളവരിൽ ഗാമോഫോബിയയ്ക്കുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ബിപിഒ എന്നത് ഒരു വ്യക്തിയുടെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിനെ ബാധിക്കുന്ന ഒരു മാനസിക രോഗമാണ്. ബിപിഒ സ്ത്രീകളിലാണ് കൂടുതലായും കാണപ്പെടുന്നത്. ഉത്കണ്ഠാ രോഗം (ആൻസൈറ്റി) പാരമ്പര്യമായി ലഭിക്കാനിടയുള്ള രോഗമായതിനാൽ ഗാമോഫോബിയയും അത്തരത്തിൽ രൂപപ്പെടാൻ സാദ്ധ്യതയേറെയാണ്. മാത്രമല്ല, ജനിതകമാറ്റങ്ങളും പലവിധ ഫോബിയകളും ഉണ്ടാകുന്നതിന് കാരണമാവുന്നു.

ഗാമോഫോബിയയുടെ കാരണങ്ങൾ

  • മാതാപിതാക്കളുടെ ബന്ധത്തിലെ തകർച്ച, മാതാപിതാക്കളുടെ വിവാഹമോചനം
  • പ്രണയബന്ധത്തിലോ വിവാഹത്തിലോ മുൻപ് നേരിട്ട തകർച്ചയും അനുഭവങ്ങളും
  • തെറ്റായ പങ്കാളിയെ തിരഞ്ഞെടുക്കുമോയെന്ന പേടി
  • സാംസ്‌കാരികവും മതപരവുമായ സമ്മർദ്ദങ്ങൾ
  • മാദ്ധ്യമ വാർത്തകൾ
  • സ്ത്രീധന പീഡനവും ലൈംഗിക പീഡനവും
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GAMOPHOBIA, MARRIAGE, FEAR OF MARRIAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY