SignIn
Kerala Kaumudi Online
Monday, 02 November 2026 6.10 PM IST

കോൺസ്റ്റബിളിന്റെ മകൾ ഡെപ്യൂട്ടി  കമ്മീഷണർ  ഓഫ്  പൊലീസ്, പ്രചോദനം പിതാവെന്ന് പ്രീതി

preeti-yadav
പ്രീതി യാദവ് ഐപിഎസ്

നിശ്ചയദാർഢ്യവും ആത്മവിശ്വാസവുമുണ്ടെങ്കിൽ ഏത് പ്രതിസന്ധികളും തരണം ചെയ്ത് സ്വപ്നം സഫലമാക്കാം എന്നതിന് ഉദാഹരണമാണ് ഐപിഎസ് ഓഫീസർ പ്രീതി യാദവ്. 30കാരിയായ പ്രീതി നിലവിൽ നോയിഡ സോൺ ഒന്നിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് (ഡിസിപി) ആണ്. ഈ പദവിയിലെത്തുന്ന ആദ്യ വനിതയും.

2019 ബാച്ച് ഐപിഎസ് ഓഫീസറായ പ്രീതി 2018ൽ നടന്ന സിവിൽ സർവീസ് പരീക്ഷയിൽ ദേശീയ തലത്തിൽ 466-ാം റാങ്ക് ആണ് നേടിയത്. രണ്ടാം ശ്രമത്തിലായിരുന്നു സ്വപ്‌നനേട്ടം. 1996ൽ ഹരിയാനയിലെ രേവരിയിലാണ് പ്രീതി ജനിച്ചത്. ജ്യോഗ്രഫിയിൽ ബിരുദധാരിയാണ്.

കുട്ടിക്കാലം മുതൽ തന്നെ സിവിൽ സർവീസ് സ്വപ്നം കണ്ടിരുന്നതായി പ്രീതി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ച സ്വന്തം പിതാവാണ് പ്രചോദമെന്നും അവർ പറഞ്ഞിരുന്നു. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്‌ടറായാണ് അദ്ദേഹം വിരമിച്ചത്. മക്കൾ സർവീസിലെ വലിയ ഉയരങ്ങളിലെത്തണമെന്ന് പിതാവ് ആഗ്രഹിച്ചിരുന്നു. തന്റെ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പിന്തുണയാണ് ഐപിഎസ് എന്ന വലിയ നേട്ടത്തിന് കാരണമെന്നും പ്രീതി വ്യക്തമാക്കി. ആദ്യ ശ്രമത്തിൽ പ്രിലിമിനറി പരീക്ഷ വിജയിച്ചെങ്കിലും മെയിൻ പരീക്ഷയിൽ 21 മാ‌ർക്കിന് നഷ്ടമായി. രണ്ടാം ശ്രമത്തിൽ 466-ാം റാങ്ക് നേടി ഐപിഎസ് സ്വന്തമാക്കിയെന്നും പ്രീതി വ്യക്തമാക്കി.

English Summary

Thirty-year-old IPS officer Preeti Yadav has become the first woman Deputy Commissioner of Police (DCP) of Noida Zone One. A 2019-batch officer from Haryana, she secured All India Rank 466 in the UPSC Civil Services Examination in her second attempt. Inspired by her father, a retired police officer, she credits her parents and teachers for supporting her journey.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IPS PREETI YADAV, PREETI YADAV NOIDA DCP, FIRST WOMAN DCP NOIDA, PREETI YADAV UPSC RANK, PREETI YADAV IPS SUCCESS STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE