SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.39 PM IST

ഈ പ്രായത്തിൽ ഇനി പഠിക്കണോയെന്ന ചോദ്യങ്ങൾ പിന്തിരിപ്പിച്ചില്ല, 51ാം വയസിൽ ഉന്നത വിജയം നേടി രശ്‌മിയുടെ മറുപടി

reshmi-manoj
രശ്‌മി മനോജ്

കോട്ടയം: സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടർന്നാണ് പതിനെട്ടാം വയസിൽ മൂവാറ്റുപുഴ സ്വദേശി രശ്‌മി മനോജിന് പഠനം ഉപേക്ഷിക്കേണ്ടിവന്നത്. എന്നാൽ 51-ാം വയസിൽ കുടു‌ംബത്തിന്റെ പിന്തുണയോടെ പഠനം പുനരാരംഭിച്ച രശ്‌മിക്ക് പ്ലസ് ടു തത്തുല്യ പരീക്ഷയിൽ 75 ശതമാനം മാർക്കോടെ മിന്നും വിജയം. 1994ലാണ് രശ്മി പി.ഡി.സി കൊമേഴ്‌സ് പഠനം പാതിയിൽ ഉപേക്ഷിച്ചത്. 1997ൽ വിവാഹതയായി. മൂന്ന് പെൺമക്കളുടെ അമ്മയായി. ആശാ വർക്കറായി ജോലി ചെയ്യുന്നതിനിടെയാണ് പ്ലസ്ടു തുല്യത പരീക്ഷ എഴുതാനുള്ള അവസരത്തെക്കുറിച്ച് അറിയുന്നത്.

പഠിക്കണമെന്ന ആഗ്രഹം ഭർത്താവിനോടും മക്കളോടും പറഞ്ഞപ്പോൾ അവർ കൂടെ നിന്നു. കൊമേഴ്‌സ് പഠിക്കാനായിരുന്നു ആഗ്രഹം. എന്നാൽ ഗ്രൂപ്പ് ലഭിക്കാത്തതിനാൽ ഹ്യുമാനിറ്റീസിൽ ചേർന്നു. 'ഈ പ്രായത്തിൽ ഇനി പഠിക്കണോ?"എന്ന ചോദ്യം പലതവണ കേട്ടെങ്കിലും രശ്മി തളർന്നില്ല. എല്ലാ ഞായറാഴ്ചകളിലും ക്ലാസിലെത്തി. നിരവധി പേർ പഠിക്കാനുണ്ടായിരുന്നെങ്കിലും പരീക്ഷ എഴുതിയത് രണ്ടുപേർ മാത്രം.

ഇനി ഓപ്പൺ സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടണമെന്നാണ് രശ്മിയുടെ ആഗ്രഹം. പഠിക്കാൻ പ്രായം തടസമല്ല, പ്രായത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ വിഷമിപ്പിച്ചെങ്കിലും പിന്തിരിപ്പിച്ചില്ല. പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രായമോ സാഹചര്യങ്ങളോ തടസമാകരുതെന്ന് രശ്‌മി പറയുന്നു.

ഈരാറ്റുപേട്ട തലപ്പലം പുതുകുളങ്ങര വീട്ടിൽ പി.കെ മനോജ് ആണ് ഭർത്താവ്. മക്കൾ: അനശ്വര (അദ്ധ്യാപിക, ഈരാറ്റുപേട്ട), അപർണ (നേഴ്‌സ്, എറണാകുളം), അരുണിമ (3 ഡി ആനിമേറ്റർ, കോഴിക്കോട്).

English Summary

At 18, Moovattupuzha native Rashmi Manoj had to discontinue her studies due to financial difficulties. At 51, with her family’s support, she resumed education and scored 75% in the Plus Two equivalent examination. Working as an ASHA worker, Rashmi now hopes to pursue a history degree through an open university, believing age should never hinder education.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RASHMI MANOJ SUCCESS, PLUS TWO EQUIVALENCY EXAM, KERALA ADULT EDUCATION, RASHMI MANOJ STORY, പഠിക്കാൻ പ്രായം തടസമല്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY