
ജീവിതത്തിൽ ഒരിക്കലെങ്കിലും ഒറ്റയ്ക്കൊരു യാത്ര പോകാൻ ആഗ്രഹിക്കാത്ത സ്ത്രീകൾ കുറവായിരിക്കും. കാരണം പുരുഷന്മാരുടെ അനുവാദമോ അനുഗമിക്കലോയില്ലാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്തവരാണ് മിക്കവാറും പെൺകുട്ടികളും സ്ത്രീകളും. ഇതിനിടെ ഒരു വീട്ടുജോലിക്കാരി തായ്‌ലൻഡിലേയ്ക്ക് നടത്തിയ സോളോ ട്രിപ്പിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
അനീഷ് ഭഗത് എന്ന പ്രശസ്ത ഡിജിറ്റൽ ക്രിയേറ്ററുടെ വീട്ടിലെ ജോലിക്കാരിയായ രേഷ്‌മ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. അനീഷിനൊപ്പമാണ് രേഷ്‌മ തായ്‌ലൻഡിലേയ്ക്ക് പോയത്. 'ആദ്യമായി ഒരു വീട്ടുജോലിക്കാരി ഇന്ത്യക്ക് പുറത്തേയ്ക്ക് വരുന്നു' - എന്നുപറഞ്ഞുകൊണ്ടാണ് യുവതി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വിമാനത്തിൽ അനീഷിനൊപ്പം തായ്‌ലൻഡിലെത്തിയ രേഷ്‌മ ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. 'ഞാനൊരു വീട്ടുജോലിക്കാരി മാത്രമാണ്. ഇവിടെ ആരെയും അറിയില്ല. അവരുടെ ഭാഷയോ വായിക്കാനോ അറിയില്ല. എന്നാൽ എനിക്ക് പാചകമറിയാം. സുഹൃത്തുക്കളെ ലഭിക്കാനായി ഞാൻ പൂരൻപോളി ഉണ്ടാക്കി'- വീഡിയോയിൽ രേഷ്‌മ പറയുന്നു. കയ്യിൽ പൂരൻപോളിയടങ്ങുന്ന ബോക്‌സുമായി സാരിയണിഞ്ഞുകൊണ്ട് രേഷ്‌മ തായ്‌ലാൻഡിൽ ചുറ്റിത്തിരിയുന്നതും വീഡിയോയിൽ കാണാം. വീഡിയോയിൽ അഭിനന്ദ കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |