SignIn
Kerala Kaumudi Online
Saturday, 26 September 2026 6.43 PM IST

മാജിക് മൊമന്റ്‌സ് അടിച്ച് 'പൂസായി'; മദ്യക്കടയിൽ കയറിയ കുരങ്ങൻ ഉറങ്ങിയത് മണിക്കൂറുകളോളം, വീഡിയോ

READ ENGLISH VERSION
monkey
വീഡിയോ ദൃശ്യങ്ങൾ

റാഞ്ചി: വഴിതെറ്റി മദ്യക്കടയിലെത്തിയ കുരങ്ങ് മദ്യം കുടിച്ച് 'പൂസായ' ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജാർഖണ്ഡിലെ ഓർമാഞ്ചി ബ്ലോക്ക് ചൗക്കിലെ മദ്യക്കടയിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയോടെയാണ് പെൺകുരങ്ങ് കടയ്ക്കുള്ളിൽ എത്തിയത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ കുരങ്ങിനെ ഓടിക്കാൻ ശ്രമിച്ചെങ്കിലും കുരങ്ങ് ജീവനക്കാരെ ആക്രമിക്കുകയാണ് ചെയ്തത്. ജീവനക്കാർ ഭയന്നോടിയതോടെ കുരങ്ങ് കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 'മാജിക് മൊമന്റ്‌സ്' കുപ്പിയെടുത്ത് കുടിച്ചു. ഒടുവിൽ പൂസായ കുരങ്ങ് മദ്യശാലയിലെ പെട്ടികൾക്ക് മുകളിൽ മണിക്കൂറുകളോളം കിടന്നുറങ്ങി.

സംഭവമറിഞ്ഞ് ആളുകൾ മദ്യക്കടയ്ക്ക് ചുറ്റും തടിച്ചുകൂടി ദൃശ്യങ്ങൾ പകർത്തി. ആളുകൾ വീഡിയോ എടുക്കുന്നതിനിടെ കുരങ്ങ് ഇടയ്ക്ക് കണ്ണ് തുറന്ന് നോക്കുന്നതും വീഡിയോയിൽ കാണാം. പിന്നാലെ നാട്ടുകാർ റെസ്ക്യൂ ടീമിനെ വിവരമറിയിച്ചു. ഇവരെത്തി കുരങ്ങിനെ കടയിൽ നിന്ന് പുറത്തെത്തിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.


English Summary

A monkey that wandered into a liquor shop in Jharkhand reportedly picked up a bottle of Magic Moments and drank from it before falling asleep on top of liquor boxes. The unusual incident was captured on video and went viral on social media. A rescue team later safely removed the monkey from the shop.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MONKEY DRINKS ALCOHOL, JHARKHAND MONKEY VIRAL VIDEO, MONKEY IN LIQUOR SHOP, MAGIC MOMENTS MONKEY, VIRAL MONKEY VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360